Second edit

ടിന്‍ടിന്‍ എക്‌സിബിഷന്‍

വാള്‍ട്ട് ഡിസ്‌നിയുടെ മിക്കിമൗസ് പോലെയോ ചിലപ്പോള്‍ അതില്‍ കൂടുതലോ ജനപ്രിയനായ കഥാപാത്രമാണ് ടിന്‍ടിന്‍. ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകനായ ടിന്‍ടിനും അയാളുടെ സ്‌നോഇ എന്ന പട്ടിക്കുട്ടിയും അമിത മദ്യപാനിയാണെങ്കിലും ധീരസാഹസികനായ ക്യാപ്റ്റന്‍ ഹാഡക്കും ചേര്‍ന്ന് മാഫിയാത്തലവന്മാരെയും ഏകാധിപതികളെയും മറ്റു വില്ലന്മാരെയും നേരിടുകയും തോല്‍പ്പിക്കുകയും ചെയ്യുന്ന ചിത്രകഥകള്‍ കോടിക്കണക്കിനു കോപ്പികള്‍ വിറ്റുപോയിട്ടുണ്ട്.
ടിന്‍ടിന്‍ ഒരിക്കല്‍പ്പോലും തന്റെ പത്രത്തിന് ഒരു റിപോര്‍ട്ട് അയച്ചിട്ടില്ല എന്ന് പത്രപ്രവര്‍ത്തകര്‍ പരാതി പറയാറുണ്ട്. ടിന്‍ടിനു ജന്മം നല്‍കിയ എര്‍ഗെ അയാളെ വളരെ ലളിതമായിട്ടാണ് വരച്ചിരിക്കുന്നത്. ടിന്‍ടിന്‍ ചിത്രകഥ വായിക്കുന്ന ആര്‍ക്കും ടിന്‍ടിന്റെ കുപ്പായമിടാം. എന്നാല്‍, മറ്റു കഥാപാത്രങ്ങള്‍ക്ക് വളരെ സൂക്ഷ്മമായ വിശദാംശങ്ങള്‍ വരെ എര്‍ഗെ വരച്ചുചേര്‍ക്കുന്നു. പലപ്പോഴും ജീവിച്ചിരിക്കുന്നവരെയാണ് പേരു മാറ്റി കഥാപാത്രങ്ങളാക്കിയത്. സുജനമര്യാദയുടെ പ്രതീകമാണ് ടിന്‍ടിന്‍ എന്നു ടിന്‍ടിനെക്കുറിച്ചു പഠിപ്പിക്കുന്ന ലണ്ടന്‍ സര്‍വകലാശാലയിലെ മാരീ ഫോര്‍ണിയര്‍ പറയുന്നു. ലോകം മുഴുവന്‍ സഞ്ചരിക്കുമ്പോള്‍ നീതി, ധൈര്യം, സത്യസന്ധത എന്നീ കാര്യങ്ങള്‍ ടിന്‍ടിനും പട്ടിക്കുട്ടിയും ഹാഡക്കും മുറുകെ പിടിക്കുന്നു. രണ്ട് ടിന്‍ടിന്‍ കഥകളില്‍ ഇന്ത്യയാണു പശ്ചാത്തലം. ക്യാപ്റ്റന്‍ ഹാഡക്കിനെ റോട്ടിലെ വിശുദ്ധ പശുക്കള്‍ തടയുന്നതാണ് ഒരു രംഗം. ലണ്ടനില്‍ ഈയിടെ ടിന്‍ടിന്‍ കഥാപാത്രങ്ങള്‍ക്കു മാത്രമായി ഒരു പ്രദര്‍ശനം ആരംഭിച്ചു.
Next Story

RELATED STORIES

Share it