Sports

ടിന്റു ലൂക്കയ്ക്കും ജിതിന്‍ പോളിനും മീറ്റ് റെക്കോഡ്

ന്യൂഡല്‍ഹി: 20ാമത് ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിന്റെ മൂന്നാമത്തെയും അവസാനത്തെയും ദിനം നാലു പുതിയ മീറ്റ് റെക്കോഡുകള്‍ പിറന്നു. ഇതില്‍ രണ്ടും മലയാളി താരങ്ങളുടെ പേരിലായിരുന്നു. വനിതകളുടെ 800 മീറ്ററില്‍ ടിന്റു ലൂക്ക, പുരുഷന്‍മാരുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ജിതിന്‍ പോള്‍ എന്നിവരാണ് റെക്കോഡ് കുറിച്ച മലയാളി താരങ്ങള്‍. കഴിഞ്ഞ വര്‍ഷത്തെ ഏഷ്യന്‍ ചാംപ്യന്‍ കൂടിയായ ടിന്റു 2.01.84 സെക്കന്റിലാണ് മല്‍സരം പൂര്‍ത്തിയാക്കിയത്. ടിന്റു നേരത്തേ തന്നെ ഒളിംപിക്‌സിനു യോഗ്യത നേടിയിരുന്നു.
400 മീറ്റര്‍ പുരുഷ വിഭാഗം ഹര്‍ഡില്‍സില്‍ 49.94 സെക്കന്റിലാണ് ജിതിന്‍ റെക്കോഡിട്ടത്. കേരളത്തിന്റെ തന്നെ ജോസഫ് അബ്രഹാം 2012ല്‍ സ്ഥാപിച്ച 49.98 സെക്കന്റെന്ന റെക്കോഡ് ഇതോടെ പഴങ്കഥയായി. റെക്കോഡിട്ടെങ്കിലും ജിതിന് ഒളിംപിക് യോഗ്യത നേടാനായില്ല.
പുരുഷന്‍മാരുടെ 800 മീറ്ററില്‍ കേരളത്തിന്റെ ജിന്‍സണ്‍ ജോണ്‍സനാണ് സ്വര്‍ണം. കേരളത്തിന്റെ തന്നെ സജീഷ് ജോസഫ് വെങ്കലം കരസ്ഥമാക്കി. പുരുഷന്‍മാരുടെ ട്രിപ്പിള്‍ ജംപില്‍ രഞ്ജിത് മഹേശ്വരിയും വനിതകളില്‍ ഷീന നെല്ലിക്കല്‍ വര്‍ക്കിയും കേരളത്തിനായിപൊന്നണിഞ്ഞു. വെള്ളി കേരളത്തിന്റെ ശില്‍പ ചാക്കോയ്ക്കാണ് ലഭിച്ചത്.
Next Story

RELATED STORIES

Share it