malappuram local

ടികെ കോളനിയില്‍ കടുവ ചത്ത നിലയില്‍

പൂക്കോട്ടുംപാടം: അമരമ്പലം പഞ്ചായത്തിലെ ടികെ കോളനിക്ക് സമീപം വനത്തില്‍ കടുവയുടെ ജഡം കണ്ടെത്തി. സൈലന്റ് വാലി കരുതല്‍ വന മേഖലയില്‍ ഉള്‍പ്പെടുന്ന മത്തായികുന്ന് ഭാഗത്താണ് കടുവയുടെ ജഡം കിടന്നിരുന്നത്. നാലു ദിവസം പഴക്കമുള്ളതായി കണക്കാക്കുന്നു. ഏകദേശം 15 വയസ്സ് പ്രായമുണ്ട്. ശരീരത്തില്‍ മുറിവുകള്‍ കാണുന്നുണ്ടെങ്കിലും പ്രായാധിക്യാതാലുള്ള സ്വാഭാവിക മരണമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ചൊവാഴ്ച വൈകീട്ട് വനപാലകരാണ് കടുവയുടെ ജഡം കണ്ടത്. അസിസ്റ്റന്റ് ഫോറസ്റ്റ് ഓഫിസറും വയനാട് വൈല്‍ഡ്‌ലൈഫ് വെറ്റിനറി സര്‍ജനുമായ ഡോ. ജിജിമോന്‍ ജഡം പോസ്റ്റ്‌മോര്‍ട്ടം നടത്തി. അമരമ്പലം വെറ്റിനറി സര്‍ജന്‍ ഡോ.രോഷ്‌ന, സൗത്ത് ഡിഎഫ്ഒ കെ സജി, ഫ്‌ലയിംഗ് സ്‌കോഡ് റെയ്ഞ്ച് ഓഫിസര്‍ ടി സതീശന്‍, കാളികാവ് റെയ്ഞ്ച് ഓഫിസര്‍ ധനിക്‌ലാല്‍ എന്നിവര്‍ സ്ഥലത്തെത്തി. ജഡം ബുധനാഴ്ച്ച വൈകീട്ടോടെ കാട്ടിനുള്ളില്‍ ദഹിപ്പിച്ചു.
Next Story

RELATED STORIES

Share it