ടാറ്റാ സ്റ്റീലിനെതിരേ ബ്രിട്ടനില്‍ അന്വേഷണം

ലണ്ടന്‍: സാമ്പത്തിക തിരിമറിക്കേസില്‍ ടാറ്റാ സ്റ്റീലിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് ബ്രിട്ടന്‍ അന്വേഷണം ആരംഭിച്ചു. സ്ഥാപനത്തിന്റെ ബ്രിട്ടനിലെ ഓഫിസിലെ ജീവനക്കാര്‍ ഉല്‍പന്നങ്ങളിലെ ഘടകങ്ങള്‍ സംബന്ധിച്ച രേഖകളില്‍ തിരിമറി കാണിച്ചെന്നുള്ള ആരോപണങ്ങളിലാണ് അന്വേഷണമെന്ന് ലണ്ടനില്‍ നിന്നുള്ള ഡെയ്‌ലി ടെലിഗ്രാഫ് റിപോര്‍ട്ട് ചെയ്യുന്നു.
500ഓളം ഉപഭോക്താക്കള്‍ രേഖകള്‍ പരിശോധിച്ചിട്ടുണ്ട്. ടാറ്റയ്ക്ക് ഇതുസംബന്ധിച്ച വിവരങ്ങള്‍ കൈമാറിയിട്ടും അവര്‍ നടപടികള്‍ സ്വീകരിച്ചതായി അറിയില്ലെന്ന് റോള്‍സ് റോയ്‌സ് വക്താവ് അറിയിച്ചു. ഉല്‍പന്നങ്ങളുടെ പരിശോധനയില്‍ വീഴ്ചവന്നെന്ന് ഓഡിറ്റര്‍മാര്‍ കണ്ടെത്തിയതായും എന്നാല്‍, ഉല്‍പന്നങ്ങള്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി കണ്ടെത്താനായില്ലെന്നും ഡെയ്‌ലി ടെലിഗ്രാഫ് റിപോര്‍ട്ട് ചെയ്യുന്നു.
Next Story

RELATED STORIES

Share it