wayanad local

ടാര്‍ മിക്‌സിങ് യൂനിറ്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം

മാനന്തവാടി: തൊണ്ടര്‍നാട് കോറോം ക്രഷറിനോട് ചേര്‍ന്ന് ടാര്‍ മിക്‌സിംഗ് യൂനിറ്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ ആക്ഷന്‍ കമ്മിറ്റി സംഘടിപ്പിച്ച വില്ലേജ് ഓഫിസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്‍ര് പി എ ബാബു ഉദ്ഘാടനം ചെയ്തു. പടയന്‍ അബദുല്ല അധ്യക്ഷത വഹിച്ചു.
പി സുനില്‍ കുമാര്‍, ടി മൊയ്തു, വി കെ രണദേവന്‍, ആര്‍ രവീന്ദ്രന്‍, കെ കെ അമ്മദ്, പി കേശവന്‍, കെ അബ്ദുല്ല സംസാരിച്ചു. നൂറുകണക്കിന് പേര്‍ പങ്കെടുത്തു. തൊണ്ടര്‍നാട് അതീവ പരിസ്ഥിതി ദുര്‍ബല മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ക്രഷര്‍ ഉള്‍പ്പടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് വരും ദിവസങ്ങളില്‍ വന്‍ പ്രക്ഷോഭം ആരംഭിക്കാനാണ് ആക്ഷന്‍ കമ്മിറ്റി തീരുമാനം. ഇതിന്റെ ഭാഗമായാണ് മാര്‍ച്ച് നടത്തിയത്.
Next Story

RELATED STORIES

Share it