Flash News

ടാങ്കര്‍ ലോറി മറിഞ്ഞ് ഇന്ധനത്തിന് തീപിടിച്ചു, കാറും ബൈക്കും കത്തിനശിച്ചു

മലപ്പുറം:  ജില്ലയിലെ താനൂരില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് ഇന്ധനം ചോര്‍ന്നു. പുലര്‍ച്ചെ നാലു മണിയോടെ പ്രിയ ടാക്കീസിന് സമീപമായിരുന്നു സംഭവം. 20000 ലിറ്റര്‍ വിമാന ഇന്ധനവുമായി വന്ന ടാങ്കറാണ് മറിഞ്ഞത്.

ഉച്ചയോടെ റോഡിന് സമീപിത്തെ തോട്ടിലേക്ക് ഒഴുകിയ വിമാന ഇന്ധനത്തിന് തീപിടിച്ചു. പ്രദേശവാസികള്‍ തീ ഉപയോഗിച്ചതിനെ തുടര്‍ന്നാണ് ഇന്ധനത്തിന് തീപിടിച്ചത്. തോടിന് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കാറും ബൈക്കും പൂര്‍ണമായി കത്തിനശിച്ചു. ഒരു വീടും ഭാഗികമായി അഗ്‌നിക്കിരയായി. സംഭവമറിഞ്ഞ വീട്ടുകാര്‍ ഓടി രക്ഷപ്പെട്ടു. തോട്ടിലൂടെ ഒഴുകിയ ഇന്ധനം അരകിലോമീറ്റര്‍ അകലെ കനോലി കനാല്‍ വരെ എത്തിയിരുന്നു.

ടാങ്കര്‍ ലോറിയില്‍ എറണാകുളത്ത് നിന്ന് കോഴിക്കോട് വിമാനത്താവളത്തിലേക്ക് കൊണ്ടു പോവുകയായിരുന്നു വിമാന ഇന്ധനം. അപകടത്തില്‍ ലോറി െ്രെഡവര്‍ക്കോ ക്ലീനര്‍ക്കോ പരിക്കില്ല. പൊലീസിന്റെയും അഗ്‌നിശമനസേനയുടെയും നേതൃത്വത്തില്‍ ക്രെയിന്‍ ഉപയോഗിച്ച് ടാങ്കര്‍ ലോറി ഉയര്‍ത്തി. പ്രദേശത്ത് സുരക്ഷാ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. തീ കത്തിക്കരുതെന്നും വീടുകളില്‍ ഗ്യാസ് സിലണ്ടര്‍ ഓണ്‍ ചെയ്യരുതെന്നുമുള്ള ജാഗ്രത നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. പ്രദേശത്ത് വൈദ്യുതിയും ഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്.
Next Story

RELATED STORIES

Share it