Kerala

ടാങ്കര്‍ ലോറി അപകടത്തില്‍പ്പെട്ടു

കാസര്‍ഗോഡ്: ദേശീയപാതയില്‍ നായന്മാര്‍മൂല പാണലത്തിനടുത്ത് ടാങ്കര്‍ലോറി മറിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് പുലര്‍ച്ചെ നാലോടെ മംഗലാപുരത്ത് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് ഇന്ധനവുമായി പോവുകയായിരുന്ന ടാങ്കറാണ് അപകടത്തില്‍പ്പെട്ടത്.ഇന്ധനം ചോരുന്നുവെന്ന ആശങ്കയെതുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം പൂര്‍ണമായി തിരിച്ചുവിടുകയായിരുന്നു.

കാഞ്ഞങ്ങാട് ഭാഗത്ത് നിന്നുള്ള ബസ്സുകള്‍ ചേര്‍ക്കള വരെ മാത്രമേ സര്‍വീസ് നടത്തുന്നുള്ളു. ദേശീയ പാതയിലെ ലോറികളും മറ്റു വാഹനങ്ങളും വഴി തിരിച്ച് വിട്ടു. ഇതോടെ കാസര്‍ഗോഡിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോവേണ്ട ആളുകള്‍ ദുരിതത്തിലായി. അപകടത്തില്‍പ്പെട്ട ടാങ്കര്‍ നീക്കം ചെയ്യാനുള്ള നടപടികള്‍ നടന്നു വരികയാണ്.
Next Story

RELATED STORIES

Share it