ടസ്‌കിനും സണ്ണിക്കും സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: നിയമവിരുദ്ധ ബൗളിങ് ആക്ഷനെ തുടര്‍ന്ന് രണ്ട് ബംഗ്ലാദേശ് ബൗളര്‍മാരെ ഐസിസി സസ്‌പെന്‍ഡ് ചെയ്തു. ബംഗ്ലാദേശ് പേസര്‍ ടസ്‌കിന്‍ അഹ്മദിനെയും സ്പിന്നര്‍ അറഫാത്ത് സണ്ണിയെയുമാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ബൗള്‍ ചെയ്യുന്നതില്‍ നിന്ന് ഐസിസി വിലക്കേര്‍പ്പെടുത്തിയത്.
ട്വന്റി ലോകകപ്പില്‍ ഹോളണ്ടിനെതിരായ യോഗ്യത മല്‍സരത്തിനിടെ ഇരുവരുടെയും ബൗളിങ് ആക്ഷന്‍ നിരീക്ഷിച്ചിരുന്നു. പരിശോധനയില്‍ നിയമവുദ്ധമായ ബൗളിങ് ആക്ഷനാണെന്ന് കണ്ടെത്തിയതോടെയാണ് ഇരുവര്‍ക്കെതിരേയും ഐസിസി നടപടി സ്വീകരിച്ചത്. സൂപ്പര്‍ 10 റൗണ്ടില്‍ പാകിസ്താനെതിരേ കളിച്ച ഇരുവരും ബംഗ്ലാദേശിന് വേണ്ടി രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയിരുന്നു.
Next Story

RELATED STORIES

Share it