thrissur local

ടയര്‍ പൊട്ടി കണ്ടെയ്‌നര്‍ ലോറി മറിഞ്ഞു

അകലാട്: ദേശീയപാത 17ല്‍ ടയര്‍ പൊട്ടി കണ്ടയ്‌നര്‍ ലോറി മറിഞ്ഞു. അണ്ടത്തോട് കുമാരന്‍പടിയില്‍ ഇന്നലെ രാവിലെ ആറോടേയായിരുന്നു അപകടം സംഭവിച്ചത്.
എറണാകുളത്ത് നിന്നും കണ്ണൂരിലേക്ക് തയ്യല്‍ മെഷീനുമായി പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. റോഡിനോട് ചേര്‍ന്ന മതിലിലിടിച്ചാണ് ലോറി മറിഞ്ഞത്. ഡ്രൈവര്‍ മാത്രമാണ് ലോറിയിലുണ്ടായിരുന്നത്. ശബ്ദം കേട്ട് ഓടിക്കൂടിയ പരിസരവാസികള്‍ രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it