ഞെരളത്ത് രാമപ്പൊതുവാളിന്റെ ജീവിതം സിനിമയാവുന്നു

കൊച്ചി: ഇടയ്ക്ക കലാകാരന്‍ ഞെരളത്ത് രാമപ്പൊതുവാളിന്റെ ജീവിതം സിനിമയാവുന്നു. ഞെരളത്തിന്റെ ലൈബ എന്ന പേരിട്ടിരിക്കുന്ന ചിത്രം ഞെരളത്ത് രാമപ്പൊതുവാളിന്റെയും മകന്‍ ഹരിഗോവിന്ദന്റെയും ജീവിതങ്ങളിലൂടെ കടന്നുപോവുന്നതാണെന്ന് അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഗീതാഗോവിന്ദത്തിന്റെ ഭാഷാപരമായ ലാളിത്യവും ഉള്ളടക്കത്തിന്റെ കരുത്തും ചിത്രത്തിലുടനീളം ഉണ്ടാവുമെന്നും അവര്‍ വ്യക്തമാക്കി. റഷീ വലിയകമാണ് തിരക്കഥ രചിക്കുന്നത്. മൂലകഥയും ഗാനരചനയും സംഗീതസംവിധാനവും ഞെരളത്ത് ഹരിഗോവിന്ദന്റേതാണ്. സംവിധാനം ഹരി പൈങ്കുളം. ഒക്ടോബറിന് ശേഷം ചിത്രീകരണം ആരംഭിക്കും. ഞെരളത്ത് ഹരിഗോവിന്ദന്‍, റഷീ വ—ലിയകം, ഹരി പൈങ്കുളം, സുജിത്ത് കോട്ടയില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it