ഞെട്ടല്‍ മാറാതെ ഇന്ത്യ

മുംബൈ: ട്വന്റി ക്രിക്കറ്റ് ലോകകപ്പിന്റെ രണ്ടാം സെമി ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസിനോടേറ്റ കനത്ത തോല്‍വിയുടെ ഞെട്ടലിലാണ് ഇന്ത്യന്‍ ടീമും ആരാധകരും. 192 റണ്‍സെന്ന വന്‍ സ്‌കോര്‍ നേടിയിട്ടും വിന്‍ഡീസിനെ പിടിച്ചുനിര്‍ത്താന്‍ ഇന്ത്യക്കായില്ല.
വിന്‍ഡീസ് നിരയിലെ ഏറ്റവും അപകടകരിയായ ക്രിസ് ഗെയ്‌ലിനെയും മര്‍ലോണ്‍ സാമുവല്‍സിനെയും തുടക്കത്തില്‍ തന്നെ പുറത്താക്കി ഇന്ത്യ അനായാസജയം നേടുമെന്ന് കരുതിയെങ്കിലും പിന്നീട് വന്നവര്‍ ഇന്ത്യന്‍ ബൗളിങ്‌നിരയെ തച്ചുതകര്‍ക്കുകയായിരുന്നു. രണ്ടിന് 19 റണ്‍സെന്ന നിലയില്‍ നിന്നായിരുന്നു വിന്‍ഡീസിന്റെ അവിശ്വസനീയ തിരിച്ചുവരവ്.
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ മിന്നുംതാരമായ ലെന്‍ഡ്ല്‍ സിമ്മണ്‍സായിരുന്നു കരീബിയയുടെ ഹീറോ. പുറത്താവാതെ 51 പന്തില്‍ ഏഴു ബൗണ്ടറികളും അഞ്ചു സിക്‌സറുമടക്കം 82 റണ്‍സാണ് സിമ്മ ണ്‍സ് വാരിക്കൂട്ടിയത്. ഓപണര്‍ ജോണ്‍സന്‍ ചാള്‍സ് 52 (36 പന്ത്, 7 ബൗണ്ടറി, രണ്ട് സിക്‌സ ര്‍), ആന്ദ്രെ റസ്സല്‍ 43* (20 പന്ത്, 3 ബൗണ്ടറി, 4 സിക്‌സര്‍) എന്നിവരുടെ മാസ്മരിക ഇന്നിങ്‌സുകളും വിന്‍ഡീസ് ജയത്തിന് അടിത്തറയിട്ടു.
10 ഓവര്‍ പിന്നിടുമ്പോള്‍ വിന്‍ഡീസ് സ്‌കോര്‍ബോര്‍ഡില്‍ രണ്ടു വിക്കറ്റിന് 84 റണ്‍സാണ് ഉണ്ടായിരുന്നത്. ശേഷിക്കുന്ന 10 ഓവറില്‍ അവര്‍ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 108 റണ്‍സ്. എന്നാല്‍ ഇന്ത്യന്‍ ബൗളിങ് നിരയെ ഒരു കൂസലുമില്ലാതെ നേരിട്ട് വിന്‍ഡീസ് വാംഖഡെ സ്‌റ്റേഡിയത്തില്‍ വിജയനൃത്തം ചവിട്ടി. ഇതിനിടെ രണ്ടു തവണ സിമ്മണ്‍സിനെ ഇന്ത്യ പുറത്താക്കിയെങ്കിലും പിന്നീട് നോബോളാണെന്ന് തെളിഞ്ഞതോടെ ഇന്ത്യ സ്തബ്ധരായി.
അവസാന ആറോവറില്‍ വിന്‍ഡീസിന് ജയിക്കാന്‍ 73 റണ്‍സ് വേണ്ടിയിരുന്നു. ഹര്‍ദ്ദിക് പാണ്ഡ്യയെറിഞ്ഞ 15ാം ഓവറിലാണ് വിന്‍ഡീസ് ഏറ്റവുമധികം റണ്‍സ് അടിച്ചെടുത്തത് (18 റണ്‍സ്). രണ്ടു കൂറ്റന്‍ സിക്‌സറും ഒരു ബൗണ്ടറിയും ഇതിലുള്‍പ്പെടുന്നു. പാണ്ഡ്യയുടെ തൊട്ടടുത്ത ഓവറില്‍ 13ഉം 18ാം ഓവറില്‍ 12ഉം റണ്‍സ് വിന്‍ഡീസ് അടിച്ചെടുതോടെ മല്‍സരം ഇന്ത്യയില്‍ നിന്ന് വഴുതിപ്പോയി.
Next Story

RELATED STORIES

Share it