ജ്യേഷ്ഠനെ തലയ്ക്കടിച്ച് കൊന്നു

വെങ്ങിണിശ്ശേരി: അനുജന്‍ ജ്യേഷ്ഠനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. വെങ്ങിണിശ്ശേരി ലക്ഷംവീട് കോളനി കളരിക്കല്‍ വീട്ടില്‍ പരേതനായ തങ്കപ്പന്റെ മകന്‍ അഭിലാഷ്(39) ആണ് കൊല്ലപ്പെട്ടത്. അനിയന്‍ സനീഷ് (33) ചേര്‍പ്പ് പോലിസ് സ്റ്റേഷനില്‍ കീഴടങ്ങി.
ശനിയാഴ്ച രാത്രി 11.30-ഓടെയായിരുന്നു സംഭവം. മദ്യപിച്ച് അമ്മയെയും ജ്യേഷ്ഠത്തിയെയും വീട്ടില്‍നിന്നു പുറത്താക്കിയപ്പോള്‍ ഇയാളുമായി വാക്കേറ്റം ഉണ്ടാവുകയും തുടര്‍ന്ന്, സനീഷ് ജ്യേഷ്ഠനെ നിലവിളക്കു കൊണ്ട് തലയ്ക്കടിച്ചു കൊല്ലുകയുമായിരുന്നു. അമ്മ: കാര്‍ത്യായനി. ഭാര്യ: ജീജ. മക്കള്‍: അഭിജിത്, അഭിരാമി.
Next Story

RELATED STORIES

Share it