kannur local

ജ്യേഷ്ഠനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരന് അഞ്ചു വര്‍ഷം കഠിനതടവ്

തലശ്ശേരി: ജ്യേഷ്ഠനെ മണ്‍വെട്ടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ സഹോദരന് അഞ്ചു വര്‍ഷം കഠിന തടവ്. പാപ്പിനിശ്ശേരിയിലെ തുരുത്തി വയലില്‍ പിണ്ഡം തറക്ക് സമീപമുളള തെക്കന്‍ സുരേന്ദ്ര(56)നെയാണ് തലശ്ശേരി മൂന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് രാജ കുമാര ശിക്ഷിച്ചത്. 2015 മാര്‍ച്ച് 24ന് വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. സഹോദരനായ അമ്പൂട്ടി(62) അമ്മയുമായി വഴക്കിടുന്നതില്‍ പ്രകോപിതനായ പ്രതി മണ്‍വെട്ടി കൊണ്ട് അമ്പൂട്ടിയെ തലയക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് പോലിസ് കേസ്. എന്നാല്‍ കൊലപാതക കുറ്റം തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല.
Next Story

RELATED STORIES

Share it