ജ്യാമിതീയയുടെ ഉപജ്ഞാതാക്കള്‍ ബാബിലോണിയക്കാരെന്ന് പഠനം

ലണ്ടന്‍: ഗണിതശാസ്ത്രത്തിന്റെ പ്രധാന ശാഖയായ ജ്യാമിതീയയുടെ ഉപജ്ഞാതാക്കള്‍ പൗരാണിക ബാബിലോണുകാരാണെന്ന് പഠനം. ശാസ്ത്ര പ്രസിദ്ധീകരണമായ സയന്‍സിലാണ് ഇതുസംബന്ധിച്ച റിപോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഗണിതശാസ്ത്രത്തിലെ വിവിധ രൂപങ്ങളുമായി ബന്ധപ്പെട്ട ജ്യാമിതി, ഇതുവരെ കരുതിയിരുന്നതിലും നൂറ്റാണ്ടുകള്‍ക്കു മുമ്പെ ബാബിലോണുകാര്‍ വിശദമായി ഉപയോഗിച്ചിരുന്നുവെന്നാണ് പുതിയ കണ്ടെത്തല്‍.
ഇന്നത്തെ ഇറാഖ്, സിറിയ തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രദേശത്ത് ക്രി.മു. 1800കളില്‍ ജീവിച്ചിരുന്നവരാണ് പ്രാചീന ബാബിലോണുകാര്‍. ജ്യോതിശ്ശാസ്ത്ര മേഖലയില്‍ വിദഗ്ധരായിരുന്ന ബാബിലോണുകാര്‍, രാത്രിയില്‍ ഗോചരമാവുന്ന വ്യാഴം ഗ്രഹത്തിന്റെ വേഗതയും ഗതിയും നിര്‍ണയിക്കാന്‍ ജ്യാമിതി തത്ത്വങ്ങള്‍ ഉപയോഗപ്പെടുത്തിയെന്നാണ് കണ്ടെത്തല്‍. ഇന്ന് എല്ലാ ശാസ്ത്ര ശാഖകളിലും ഉപയോഗിക്കുന്ന ജ്യാമിതീയ രൂപങ്ങള്‍ അന്ന് ബാബിലോണുകാര്‍ ഉപയോഗിച്ചിരുന്നുവെന്നത് അദ്ഭുതപ്പെടുത്തുന്നതാണെന്നു പഠനത്തിനു നേതൃത്വം നല്‍കിയ പ്രഫ. മാത്യൂ ഓസ്സന്‍ ഡ്രിജിവര്‍ പറഞ്ഞു.
മധ്യകാലഘട്ടത്തിലെ പണ്ഡിതരാണ് ആദ്യമായി ജ്യാമിതീയ രൂപങ്ങള്‍ ഉപയോഗിച്ചിരുന്നതെന്നാണ് ഇതുവരെ കരുതിയത്. ജ്യാമിതീയ രൂപങ്ങള്‍ ഉപയോഗിച്ച് ബാബിലോണുകാര്‍ ക്യൂനിഫോം ലിപിയില്‍ ഗ്രഹങ്ങളുടെ പ്രവേഗവും സ്ഥാനവും നിര്‍ണയിച്ചിരുന്നു.
Next Story

RELATED STORIES

Share it