ജോസു- വാട്ട് തര്‍ക്കം നിഷേധിച്ച് മോര്‍ഗന്‍

കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളായ സാഞ്ചസ് വാട്ടും ജോസുവും തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെട്ടെന്ന വാര്‍ത്ത ശരിയല്ലെന്ന് മുന്‍ കോച്ച് ട്രെവര്‍ മോര്‍ഗന്‍ പറഞ്ഞു. ശനിയാഴ്ച രാത്രി കൊച്ചിയില്‍ നടന്ന ചെന്നൈയ്ന്‍ എഫ്‌സിക്കെതി രായ മല്‍സരത്തിനിടെ പെന ല്‍റ്റിയെടുക്കുന്നതു സംബന്ധിച്ച് വാട്ടും ജോസുവും വാഗ്വാദത്തിലേര്‍പ്പെട്ടിരുന്നു. സ്‌കോര്‍ 1-1ന് ഒപ്പം നില്‍ക്കെയാണ് 51ാം മിനിറ്റില്‍ കേരളത്തിന് പെനല്‍റ്റിയിലൂടെ ലീഡ് നേടാന്‍ അവസരം ലഭിച്ചത്. കിക്കെടുക്കാന്‍ വാട്ട് പന്തുമായി പെനല്‍റ്റി സ്‌പോട്ടിലേക്ക് വന്നെങ്കിലും തൊട്ടു പിറകിലെത്തിയ ജോസു പന്ത് പിടിച്ചുവാങ്ങി കിക്കെടുക്കുകയായിരുന്നു. തുടര്‍ന്ന് ഇരുതാരങ്ങളും തമ്മില്‍ അല്‍പ്പനേരം തര്‍ക്കവുമുണ്ടായി. ജോസുവിന്റെ കിക്കാവട്ടെ ചെന്നൈ ഗോളി കരണ്‍ജിത്ത് സിങ് വിഫലമാക്കുകയും ചെയ്തു.കേരള ടീമിന് മികച്ച പെനല്‍റ്റി സ്‌പെഷ്യലിസ്റ്റില്ലെന്ന് മോര്‍ഗന്‍ പറഞ്ഞു. ''പെനല്‍റ്റിയെടുക്കുന്ന താരത്തിന് ആത്മവിശ്വാസം വളരെ വലുതാണ്. ജോസുവും വാട്ടും പെനല്‍റ്റിയെടുക്കാമെന്ന് ആത്മവിശ്വാസമുള്ളവരാണ്. ജോസു കിക്കെടുത്തെങ്കിലും ഗോളായില്ല. ഇത് കളിയുടെ ഭാഗമാണ്. മല്‍സരത്തിനിടെ അല്‍പ്പം വാഗ്വാദത്തിലേര്‍പ്പെട്ടെങ്കിലും ഡ്രസിങ് റൂമില്‍ വച്ച് ഇതേക്കുറിച്ച് സംസാരിച്ച് പരസ്പരം കൈകൊടുത്താണ് വാട്ടും ജോസുവും പിരിഞ്ഞത്''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it