ജോസഫ് വാഴയ്ക്കന്റെ ആരോപണം അടിസ്ഥാന രഹിതം: എന്‍ അരുണ്‍
BY Sumeera SMR22 May 2016 5:43 AM GMT
Sumeera SMR22 May 2016 5:43 AM GMT
മൂവാറ്റുപുഴ: ഇടതുപക്ഷ ജനാധിപത്യമുന്നണിക്കെതിരേ മുന്‍എംഎല്‍എ ജോസഫ് വാഴയ്ക്കന്റെ പ്രസ്ഥാവനകള്‍ അടിസ്ഥാന രഹിതവും വാസ്തവ വിരുദ്ധവുമാണന്ന് സിപിഐ ജില്ലാ എക്സികുട്ടീവ് അംഗവും ജില്ലാ പഞ്ചായത്ത് മെംബറുമായ എന്‍ അരുണ്‍ പറഞ്ഞു.
ജോസഫ് വാഴയ്ക്കനെതിരായി ഇടതുമുന്നണി കുപ്രചരണങ്ങള്‍ നടത്തിയിട്ടില്ല. വസ്തുതകളും തെളിവുകളും ചൂണ്ടികാണിച്ച് വികസനം എന്ന പേരില്‍ നടത്തിയ തട്ടിപ്പുകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും എന്നാല്‍ ശരിയായ വാര്‍ത്തയെന്ന പേരില്‍ യുഡിഎഫ് പുറത്തിറക്കിയ പത്രത്തിലൂടെ എല്‍ദോ എബ്രഹാമിനെ വിക്തിപരമായി തേജോവധം ചെയ്യുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തത് യുഡിഎഫ് ആണ്. ജോസഫ് വാഴയ്ക്കന്റെ പര്യടനത്തിലുടനീളം എല്‍ദോ എബ്രഹാമിനെ അപമാനിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന രീതിയില്‍ പ്രസംഗങ്ങളാണ് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയത്.
എന്നാല്‍ യാഥാര്‍ഥ്യം മനസിലാക്കി മൂവാറ്റുപുഴയിലെ പ്രബുദ്ധരായ ജനത ഒന്നടങ്കം എല്‍ദോയെ പിന്തുണക്കുകയായിരുന്നു. ഇടതുപക്ഷത്തിന്റെ ഒറ്റക്കെട്ടായ പ്രവര്‍ത്തനമാണ് തിരഞ്ഞെടുപ്പ് വിജയത്തിന്റെ മുഖ്യകാരണം. നിയോജക മണ്ഡലത്തിന്റെ സ്വഭാവവും വികാരവും മനസിലാക്കാതെ പ്രവര്‍ത്തിച്ച ഒരു ജനപ്രതിനിധിയുടെ പതനമാണ് മൂവാറ്റുപുഴയില്‍ കണ്ടതെന്നും എന്‍ അരുണ്‍ കൂട്ടിച്ചേര്‍ത്തു.

Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT