kozhikode local

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ ആള്‍ പിടിയില്‍

കൊയിലാണ്ടി: ആസ്‌ത്രേലിയയിലെ ഒരു ഷിപ്പിങ് കമ്പനിയില്‍ ഫീല്‍ഡ് സ്റ്റാഫ് ആയി ജോലി ശരിയാക്കി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കീഴരിയൂര്‍ സ്വദേശികളെ കബളിപ്പിച്ച് 50,000 രൂപ കൈക്കലാക്കിയ ആള്‍ പിടിയില്‍.
കൊയിലാണ്ടി സിവില്‍സ്റ്റേഷന് സമീപം താമസിക്കുന്ന ഡ്രീംസ് ഹൗസില്‍ വിജിത്ത്(37) നെയാണ് പോലിസ് പിടികൂടിയത്. വിജിത്തിന്റെ അച്ചന്‍ ചെക്കോടി എന്നുവിളിക്കുന്ന വിജയന്റെ നേതൃത്വത്തിലാണ് തട്ടിപ്പിന് കളമൊരുക്കിയത്. കീഴരിയൂരിലെ സൂരജ് കുമാര്‍ അക്ഷയ് എന്നീ യുവാക്കളെ കബളിപ്പിച്ച് പണം തട്ടാനുള്ള ശ്രമത്തിനിടിയില്‍ പോലിസ് ഒരുക്കിയ കെണിയി ല്‍ ഇയാള്‍ കുടുങ്ങുകയായിരുന്നു. ഈ വരുന്ന 20ന് ബാംഗ്ലൂരില്‍ വച്ച് ഇന്റര്‍വ്യൂ ഉണ്ടെന്നും അതിലേക്കായി 25000 രൂപ വീതം നല്‍കണമെന്നും യുവാക്കളോട് ആവശ്യപ്പെടുകയായിരുന്നു. രണ്ട് ലക്ഷം രൂപയാണ് ഓരോരുത്തരും നല്‍കേണ്ടിയിരുന്നത്. എന്നാല്‍ യുവാക്കളുടെ ബന്ധുക്കള്‍ കമ്പനിയുമായി ബന്ധപെട്ടപ്പോള്‍ വഞ്ചിക്കപെടുകയണെന്ന് ബന്ധുക്കള്‍ക്ക് ബോധ്യപെടുകയായിരുന്നു. ഇവര്‍ പോലിസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നു ഷാഡോ പോലിസിന്റെ സഹായത്തോടെ യുവാക്കള്‍ വിജിത്തിനെ സമീപിച്ച് പണം നല്‍കുകയും ചെയ്തു. ഇതെല്ലാം യഥാസമയം പോലിസ് വിഡിയോവില്‍ പകര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് പോലിസ് കാര്യങ്ങള്‍ വെളിപെടുത്തി. അന്വേഷണത്തില്‍ ഇയാള്‍ തട്ടിപ്പ് നടത്തിയ കാര്യം സമ്മതിച്ചതായി പോലിസ് പറഞ്ഞു. കൊയിലാണ്ടി സിഐ ആര്‍ ഹരിദാസിന്റെ മേല്‍നോട്ടത്തില്‍ എസ്‌ഐമാരായ കുഞ്ഞമ്മദ്, ബാബുരാജ്. അശോകന്‍ ചാലില്‍ എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷിക്കുന്നത്.
Next Story

RELATED STORIES

Share it