ജോര്‍ദാനില്‍ ഭരണഘടന ഭേദഗതിക്ക് അംഗീകാരം

അമ്മാന്‍: ജോര്‍ദാനില്‍ അബ്ദുല്ല രാജാവിന് കൂടുതല്‍ അധികാരം നല്‍കുന്ന ഭരണഘടനാ ഭേദഗതിക്ക് പാര്‍ലമെന്റ് അനുമതി നല്‍കി. പുതിയ ഭേദഗതി പ്രകാരം സെനറ്റ് അംഗങ്ങളെയും കോടതികളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരെയും നിയമിക്കാനുള്ള അധികാരം രാജാവിനായിരിക്കും.
രാജപ്രതിനിധിയേയും യുവരാജാവിനേയും നിയമിക്കാനുള്ള അധികാരവും രാജാവിനായിരിക്കും. ഇതിന് സര്‍ക്കാരിന്റെ നാമനിര്‍ദേശമോ മന്ത്രിമാരുടെ സമിതിയുടെ ഒപ്പോ ആവശ്യമില്ല. 142ല്‍ 123 ഭൂരിപക്ഷത്തോടെയാണ് പാര്‍ലമെന്റില്‍ ബില്‍ പാസാക്കിയതെന്ന് ഔദ്യോഗിക വാര്‍ത്താഏജന്‍സി പെത്ര റിപോര്‍ട്ട് ചെയ്തു. 150 എംപിമാരാണ് പാര്‍ലമെന്റിലുള്ളത്. കഴിഞ്ഞ വര്‍ഷം നടത്തിയ ഭരണഘടനാ ഭേദഗതികളില്‍ സൈന്യത്തിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും മേധാവികളെ പിരിച്ചുവിടാനുള്ള അധികാരം അബ്ദുല്ലാ രാജാവ് നേടിയിരുന്നു. 2011ലെ അറബ് വസന്തകാലത്ത് തന്റെ അധികാരപരിധി വൈകാതെ കുറച്ചുകൊണ്ടുവരുമെന്ന് അബ്ദുല്ലാ രാജാവ് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, ഇപ്പോള്‍ അധികാരം വര്‍ധിപ്പിക്കുകയാണെന്നും ഇത് അനുവദിക്കാനാവില്ലെന്നും വിമര്‍ശകര്‍ ആരോപിച്ചു. പുതിയ ഭേദഗതി നിലവില്‍ വരുന്നതോടെ ജോര്‍ദാന്‍ പൂര്‍ണമായും ഏകാധിപത്യത്തിലേക്ക് നീങ്ങും.
Next Story

RELATED STORIES

Share it