Flash News

ജോണ്‍ ബ്രിട്ടാസ് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ്

ജോണ്‍ ബ്രിട്ടാസ് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ്
X
KAIRALI

തിരുവനന്തപുരം: പ്രമുഖ മാധ്യമ പ്രവര്‍ത്തകനും മലയാളം കമ്യൂണിക്കേഷന്‍സ് മാനേജിങ് ഡയറക്ടറുമായ ജോണ്‍ ബ്രിട്ടാസിനെ മുഖ്യമന്ത്രി പിണറായി വിജയന്റെ  മാധ്യമ ഉപദേഷ്ടാവായി നിയമിച്ചു. ദേശാഭിമാനി റെസിഡന്റ് എഡിറ്റര്‍ പ്രഭാവര്‍മ്മയെ പ്രസ് അഡൈ്വസറായും നിയമിച്ചിട്ടുണ്ട് . നിയമസഭാ മുന്‍സെക്രട്ടറി എന്‍.കെ. ജയകുമാറാണ് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറി.
എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയരംഗത്തെത്തിയ ബ്രിട്ടാസ് ദേശാഭിമാനിയുടെ കണ്ണൂര്‍ ലേഖകനായാണ് മാധ്യമപ്രവര്‍ത്തനജീവിതം ആരംഭിച്ചത്. ദേശാഭിമാനി ഡല്‍ഹി ബ്യൂറോ ചീഫായിരിക്കെ കൈരളി ചാനലിന്റെ മാനേജിങ് ഡയറക്ടറായി നിയമിതനായി. ഇടക്കാലത്ത്  കൈരളി വിട്ട്  ഏഷ്യാനെറ്റ് ഗ്ലോബലിന്റെ ബിസിനസ് ഹെഡ്ഡായി ജോലിയില്‍ പ്രവേശിച്ചുവെങ്കിലും വീണ്ടും കൈരളിയിലേക്ക് തിരിച്ചെത്തി.
Next Story

RELATED STORIES

Share it