ജോകോവിച്ചും നദാലും ഇവാനോവിച്ചും മൂന്നാംറൗണ്ടില്‍
BY Sumeera SMR26 May 2016 7:27 PM GMT
X
Sumeera SMR26 May 2016 7:27 PM GMT
പാരിസ്: ലോക ഒന്നാംനമ്പര്‍ സെര്‍ബിയന്‍ സൂപ്പര്‍ താരം നൊവാക് ജോകോവിച്ച്, മുന്‍ ചാംപ്യനായ സ്പെയിനിന്റെ റാഫേല്‍ നദാല്‍ എന്നിവര്‍ ഫ്രഞ്ച് ഓപണ്‍ പുരുഷ സിംഗിള്‍സില്‍ മൂന്നാംറൗണ്ടിലേക്കു കുതിച്ചു. വനിതകളില്‍ 14ാം സീഡ് സെര്‍ബിയയുടെ അന ഇവാനോവിച്ച്, 12ാം സീഡ് കാര്‍ല സുവാറസ് നവാറോ എന്നിവരും മൂന്നാംറൗണ്ടിലെത്തി.
10ാം ഫ്രഞ്ച് ഓപണ്‍ ലക്ഷ്യമിട്ടെത്തിയ മുന്‍ ലോക ഒന്നാംനമ്പര്‍ നദാല്‍ അനായാസ ജയമാണ് രണ്ടാംറൗണ്ടില്‍ നേടിയത്. അര്‍ജന്റീനയുടെ ഫക്യുന്‍ഡോ ബാഗ്നിസിനെ നദാല്‍ 6-3, 6-0, 6-3നു തുരത്തുകയായിരുന്നു. ബെല്‍ജിയത്തിന്റെ സ്റ്റീവ് ഡാ ര്സിനെയാണ് ജോകോവിച്ച് 7-5, 6-3, 6-4നു തോല്‍പ്പിച്ചത്.
മറ്റു മല്‍സരങ്ങളില്‍ ബ്രിട്ടന്റെ ആന്‍ഡി മുറേ 6-2, 2-6, 4-6, 6-2, 6-3ന് ഫ്രാന്‍സിന്റെ മത്യാസ് ബോര്‍ഗിനെയും തോമസ് ബെര്‍ഡിച്ച് 6-1, 2-6, 6-2, 6-4ന് മലെക് ജാസിറിയെയും പരാജയപ്പെടുത്തി.
വനിതാ സിംഗിള്‍സ് രണ്ടാംറൗണ്ടില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ ജപ്പാന്റെ കുറുമി നാറയെയാണ് അന ഇവാനോവിച്ച് 7-5, 6-1നു നിഷ്പ്രഭയാക്കിയത്.
മറ്റു മല്‍സരങ്ങളില്‍ നവാറോ 6-1, 6-2ന് ക്വിങ് വാങിനെയും ഡാനിയേല സിബുല്‍ക്കോവ 6-4, 3-6, 6-0ന് അന കൊന്ജുവിനെയും മറികടന്നു.
അതേസമയം, വനിതാ ഡബിള്‍സില്‍ ലോക ഒന്നാംനമ്പര്‍ ജോടിയായ ഇന്ത്യയുടെ സാനിയാ മിര്‍സ- സ്വിറ്റ്സര്‍ലന്‍ഡിന്റെ മാര്‍ട്ടിന ഹിംഗിസ് ടീം രണ്ടാംറൗണ്ടില്‍ കടന്നു. ദാരിയ കസാത്കിന-അലെക്സാണ്ട്ര പനോവ സഖ്യത്തെയാണ് ഇന്തോ -സ്വിസ് ജോടി 7-6, 6-2നു തോല്‍പ്പിച്ചത്.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT