Flash News

ജേക്കബ് വിഭാഗത്തിന് അങ്കമാലിയില്‍ സീറ്റില്ല

ജേക്കബ് വിഭാഗത്തിന് അങ്കമാലിയില്‍ സീറ്റില്ല
X
johny

കൊച്ചി:ജേക്കബ് വിഭാഗത്തിന് അങ്കമാലിയില്‍ സീറ്റില്ല. ജേക്കബ് വിഭാഗത്തിന് പിറവം സീറ്റ് മാത്രമേ നല്‍കൂയെന്ന് യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചനാണ് അറിയിച്ചത്. എന്നാല്‍ യുഡിഎഫ് കൂടെ നിന്ന് ചതിച്ചെന്ന് പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂര്‍ അറിയിച്ചു. നാല് സീറ്റില്‍ മല്‍സരിച്ച പാര്‍ട്ടിയെ കോണ്‍ഗ്രസ് അപമാനിക്കുകയാണ്. ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. മുഖ്യമന്ത്രിയുടെ തീരുമാനത്തില്‍ അതൃപ്തിയുണ്ട്. കോണ്‍ഗ്രസിനോട് അയിത്തമില്ല. ഇടതിലേക്കും എന്‍ഡിഎയിലേക്കും പോവുമെന്ന വാര്‍ത്ത തെറ്റാണ്. ഭാവി പരിപാടിങ്ങള്‍ ഉടന്‍ തീരുമാനിക്കുമെന്നും താന്‍ രാഷ്ട്രീയ വനവാസത്തിന് ഇല്ലെന്നും നെല്ലൂര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it