ജേക്കബ് തോമസ്: അനുമതി നല്‍കാന്‍ തയ്യാറായിരുന്നു -മുഖ്യമന്ത്രി

ന്യൂഡല്‍ഹി: തനിക്കെതിരേ കോടതിയെ സമീപിക്കാന്‍ ഡിജിപി ജേക്കബ്തോമസിന്  അനുമതി നല്‍കാന്‍ തയ്യാറായിരുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എന്നാല്‍ സഹപ്രവര്‍ത്തകരുടെ വ്യത്യസ്തമായ അഭിപ്രായം കാരണമാണ് അനുമതി നല്‍കാതിരുന്നത്.
വിഷയത്തില്‍ തനിക്കൊന്നും ഒളിച്ചു വയ്ക്കാനില്ല. തനിക്കെന്തോ ഒളിച്ചു വയ്ക്കാനുണ്ടെന്ന് പറഞ്ഞ സിപിഎം സെക്രട്ടറി കോടിയേരിക്കാണ് ഒളിച്ചു വയ്ക്കാനുള്ളത്. സിപിഎമ്മിന്റെ മദ്യനയം എന്താണെന്ന് ചോദിച്ചതിന് അദ്ദേഹം പറഞ്ഞ മറുപടി മദ്യവര്‍ജനമെന്നാണ്. അതിന്റെ അര്‍ഥം കേരളത്തിലെ ജനങ്ങള്‍ക്ക് മനസ്സിലാവും. യുഡിഎഫിന്റെ നയം മദ്യത്തിന്റെ ലഭ്യത കുറച്ചുകൊണ്ടുവരികയും മദ്യത്തിനെതിരെയുള്ള ബോധവല്‍ക്കരണം വര്‍ധിപ്പിക്കുകയുമാണ്. അതിനു വേണ്ടിയാണ് ബാര്‍ ഹോട്ടലുകള്‍ പൂട്ടുന്നതും ഓരോവര്‍ഷവും 10 ശതമാനം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ നിര്‍ത്തലാക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതിനോട് സിപിഎമ്മിന് യോജിപ്പില്ലെന്നാണ് കോടിയേരിയുടെ വാക്കുകള്‍ വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it