ജെ രാജേശ്വരി ദേവികുളത്ത് പൊമ്പിളൈ ഒരുമ സ്ഥാനാര്‍ഥി

തൊടുപുഴ: ദേവികുളം മണ്ഡലത്തില്‍ പൊമ്പിളൈ ഒരുമയ്ക്ക് സ്ഥാനാര്‍ഥിയായി. പൊമ്പിളൈ ഒരുമ ട്രേഡ് യൂനിയന്‍ ജനറല്‍ സെക്രട്ടറി ജെ രാജേശ്വരിയാണു മല്‍സരിക്കുന്നത്. നേരത്തെ സിഐടിയു പ്രവര്‍ത്തകയായിരുന്നു. മൂന്നാറിലെ തൊഴിലാളികളുടെ രക്ഷയ്ക്കു മറ്റ് മാര്‍ഗങ്ങളില്ലാത്തതുകൊണ്ടാണ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതെന്നു പ്രസിഡന്റ് ലിസി സണ്ണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തോട്ടം തൊഴിലാളികള്‍ക്കു സ്വന്തമായി അഞ്ചു സെന്റ് ഭൂമിയും വീടും നല്‍കും, തൊഴിലാളികളുടെ ദിവസക്കൂലി 500 രൂപയാക്കും തുടങ്ങിയവയാണു പൊമ്പിളൈ ഒരുമയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാതിരിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ സമ്മര്‍ദം ചെലുത്തിയെങ്കിലും പണം വാഗ്ദാനം ചെയ്തിട്ടില്ലെന്ന് ഇവര്‍ പറഞ്ഞു. കണ്ണന്‍ദേവന്‍ കമ്പനിയുടെ ലക്ഷ്മി എസ്റ്റേറ്റിലെ ഒറ്റപ്പാറ ഡിവിഷനിലെ തൊഴിലാളിയാണ് 45 കാരിയായ രാജേശ്വരി. വാര്‍ത്താസമ്മേളനത്തില്‍ ലിസി സണ്ണി, രാജേശ്വരി, ശ്രീലത, ഇനിത, ബാസ്റ്റിന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it