ജെല്ലിക്കെട്ട്: കേസില്‍ ഇന്ന് കോടതി വാദം കേള്‍ക്കും; നടപടിക്കെതിരേ മൃഗക്ഷേമ ബോര്‍ഡ് സുപ്രിംകോടതിയില്‍

ന്യൂഡല്‍ഹി: സുപ്രിംകോടതി ഉത്തരവ് മറികടന്ന് തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് നടത്താന്‍ അനുമതി നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരേ മൃഗക്ഷേമ ബോര്‍ഡ് സുപ്രിംകോടതിയെ സമീപിച്ചു. കേസില്‍ അടിയന്തിരമായി വാദം കേള്‍ക്കണമെന്നാണ് ആവശ്യം. ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. കേസില്‍ ഇന്ന് കോടതി വാദം കേള്‍ക്കും.
ഇന്ത്യന്‍ മൃഗക്ഷേമ ബോര്‍ഡ്, പീപ്പിള്‍ ഫോര്‍ ദ എത്തിക്ക ല്‍ ട്രീറ്റ്‌മെന്റ് ഓഫ് ആനിമല്‍സ് എന്ന സംഘടനയുമാണ് ഹരജി നല്‍കിയിരിക്കുന്നത്.
ജെല്ലിക്കെട്ടിന് അനുമതി നല്‍കിക്കൊണ്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് കഴിഞ്ഞ ദിവസം വിജ്ഞാപനമിറക്കിയത്. ജെല്ലിക്കെട്ടിനിടെ അപകടം പതിവായ സാഹചര്യത്തിലാണ് സുപ്രിംകോടതി പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ജെല്ലിക്കെട്ട് നിരോധിച്ചിരുന്നത്. ഇക്കുറി ജനുവരി 15നാണ് പൊങ്കല്‍. ഇതിനാലാണ് അടിയന്തിരമായി വാദം കേള്‍ക്കണമെന്ന് ഹരജിക്കാര്‍ ആവശ്യപ്പെട്ടത്.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ടിന്റെ നിരോധനം എടുത്തുമാറ്റി രാഷ്ട്രീയ മുതലെടുപ്പ് എടുക്കാനായിരുന്നു കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ ലക്ഷ്യം. 2011ലാണ് തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ടിന് നിരോധനം ഏര്‍പ്പെടുത്തിയത്.
ജെല്ലിക്കെട്ട് നടത്താന്‍ ഉപയോഗിക്കുന്ന കാളകള്‍ക്കു വൈദ്യ പരിശോധന നടത്തുക, ജില്ലാ മൃഗസംരക്ഷണ വകുപ്പ് മേല്‍നോട്ടം വഹിക്കുക തുടങ്ങിയ മാര്‍ഗ നിര്‍ദേശങ്ങളും വിജ്ഞാപനത്തിനൊപ്പം സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. 13ാം നൂറ്റാണ്ടിലെ പാണ്ഡ്യ രാജവംശക്കാലം മുതല്‍ തമിഴ് ഗ്രാമങ്ങളില്‍ നടന്നുവരുന്ന പ്രധാന കായിക വിനോദങ്ങളിലൊന്നാണ് ജെല്ലിക്കെട്ട്. സംസ്ഥാനത്തെ തെക്ക ന്‍ ജില്ലകളിലാണ് ഇത് കൂടുതലായി അരങ്ങേറുന്നത്.
Next Story

RELATED STORIES

Share it