ജെറോം വാല്‍ക്കെയെ ഫിഫ പുറത്താക്കി

സൂറിക്ക്: ജനറല്‍ സെക്രട്ടറി ജെറോം വാല്‍ക്കെയെ ഫിഫ പുറത്താക്കി. ലോകകപ്പ് ടിക്കറ്റ് വില്‍പ്പനയില്‍ അഴിമതി കാണിച്ചെന്ന ആരോപണങ്ങളെത്തുടര്‍ന്ന് 55കാരനെ നേരത്തേ തന്നെ ഫു ട്‌ബോളുമായി ബന്ധപ്പെട്ട പ്രവ ര്‍ത്തികളില്‍ നിന്നു വിലക്കിയിരുന്നു. എന്നാല്‍ താന്‍ ഒരു തരത്തിലുള്ള അഴിമതിയിലും പങ്കാളിയല്ലെന്ന നിലപാടില്‍ ഉറച്ചുനി ല്‍ക്കുകയാണ് വാല്‍ക്കെ.
കഴിഞ്ഞ വര്‍ഷം സപ്തംബ ര്‍ 17നാണ് ഫിഫയിലെ മുഴുവന്‍ ഔദ്യോഗിക ചുമതലകളില്‍ നി ന്നും വാല്‍ക്കെയെ മാറ്റിയത്. 2007ല്‍ ഫിഫ ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ വാല്‍ക്കെ മുന്‍ പ്രസിഡന്റ് സെപ് ബ്ലാറ്ററുടെ വലംകൈ ആയാണ് വിലയിരുത്തപ്പെട്ടിരുന്നത്.
നിലവില്‍ താല്‍ക്കാലിക ജനറല്‍ സെക്രട്ടറിയുടെ സ്ഥാനം വഹിക്കുന്ന മാര്‍കസ് കാറ്റ്‌നര്‍ പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുന്നതു വരെ തുടരുമെന്ന് ഫിഫ പ്രസ്താവനയിലൂടെ അറിയിച്ചു.
ടിക്കറ്റ് വില്‍പ്പനയില്‍ കൃത്രിമം കാണിച്ചെന്നതു മാത്രമല്ല വാല്‍ക്കെയ്‌ക്കെതിരായ ആരോപ ണം. മുന്‍ നോര്‍ത്ത് ആന്റ് സെ ന്‍ട്രല്‍ അമേരിക്ക ഫുട്‌ബോള്‍ മേധാവി ജാക് വാര്‍ണര്‍ക്ക് കൈക്കൂലി നല്‍കിയെന്ന കേസും അദ്ദേഹത്തിനെതിരേയുണ്ട്.
2010 ലെ ലോകകപ്പ് വേദിക്കായുള്ള വോട്ടെടുപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്ക് അനുകൂലമായി വോട്ട് ചെയ്യാനാണ് വാല്‍ക്കെ കോഴ നല്‍കിയതെന്നാണ് ആരോപണം.
Next Story

RELATED STORIES

Share it