ജെഡിയു സ്ഥാനാര്‍ഥികളായി

കോഴിക്കോട്: അവശേഷിക്കുന്ന രണ്ട് സീറ്റിലേക്കു കൂടി ജനതാദള്‍(യു) സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. വടകരയില്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രനും എലത്തൂരില്‍ കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സിലര്‍ കിഷന്‍ചന്ദും ജനവിധി തേടും. തിരഞ്ഞെടുപ്പില്‍ ഏഴു സീറ്റിലാണ് ജെഡിയു മല്‍സരിക്കുന്നത്.
ഇതില്‍ അഞ്ചു സീറ്റിലേക്കുള്ള സ്ഥാനാര്‍ഥികളെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സിറ്റിങ് എംഎല്‍എമാരായ ശ്രേയാംസ്‌കുമാറും മന്ത്രി കെ പി മോഹനനും യഥാക്രമം കല്‍പ്പറ്റയിലും കൂത്തുപറമ്പിലും മല്‍സരിക്കും. ജനറല്‍ സെക്രട്ടറി ഷേക്ക് പി ഹാരിസ് (അമ്പലപ്പുഴ), വി സുരേന്ദ്രന്‍ പിള്ള (നേമം) എന്നിവരാണ് മറ്റു സ്ഥാനാര്‍ഥികള്‍. വടകര, എലത്തൂര്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥിനിര്‍ണയത്തെച്ചൊല്ലി തര്‍ക്കം നിലനിന്നിരുന്നു.
Next Story

RELATED STORIES

Share it