ജെഡിടിയില്‍ രാജ്യാന്തര വിദ്യാഭ്യാസമേളയ്ക്കു നാളെ തുടക്കം

കോഴിക്കോട്: വെള്ളിമാടുകുന്ന് ജെഡിടി ഇസ്‌ലാം ഓര്‍ഫനേജ് ആന്റ് എജ്യൂക്കേഷനല്‍ ഇന്‍സ്റ്റിറ്റിയൂഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജെഡിടി ഗ്ലോബല്‍-എജ്യൂ കണക്ട് 16 ആഗോള വിദ്യാഭ്യാസ മേള നാളെ മുതല്‍ 14 വരെ ജെഡിടി കാംപസില്‍ നടക്കും.
പ്രദര്‍ശനത്തില്‍ യുഎസ്എ, യുകെ, കുവൈത്ത്, നെതര്‍ലന്റ്, മലേസ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാഭ്യാസ വിചക്ഷണരും പ്രതിനിധികളും സംബന്ധിക്കും. വിദേശ സര്‍വകലാശാല പവലിയന്‍, വിദേശ പുസ്തകപ്രസാധകരുടെ സ്റ്റാളുകള്‍, സ്‌കൂള്‍- കോളജ് പഠനോപകരണങ്ങള്‍, സ്‌കൂള്‍ യൂനിഫോം പ്രദര്‍ശനം, പ്ലേസ്‌മെന്റ് കോര്‍ണര്‍, സൗജന്യ മെഡിക്കല്‍ ക്യാംപ് തുടങ്ങിയവ 300 സ്റ്റാളുകളിലായി സജ്ജീകരിക്കും. കാംപസിലെ വൈക്കം മുഹമ്മദ് ബഷീറിന്റെ നാമധേയത്തിലുള്ള ലൈബ്രറി ഉദ്ഘാടനം 13ന് എം ടി വാസുദേവന്‍ നായര്‍ നിര്‍വഹിക്കും.
കേരള ആരോഗ്യ സര്‍വകലാശാല പ്രഫ. ശങ്കര്‍, ഫിംസ് ഡയറക്ടര്‍ ഡോ. സജി കുര്യാക്കോസ്, പ്രഫ. വെങ്കിട്ടരാമന്‍, ഡോ. മുരളി വെട്ടത്ത്, ഡിഐജി വിജയന്‍ ഐപിഎസ്, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വൈസ്ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ ക്ലാസുകള്‍ നയിക്കും. രാവിലെ 10.30 മുതല്‍ എട്ടുവരെ നടക്കുന്ന പ്രദര്‍ശനത്തില്‍ പ്രവേശനം സൗജന്യമാണ്.
Next Story

RELATED STORIES

Share it