ജെഎസ്എസിലെ ഒരുവിഭാഗം യുഡിഎഫിലേക്ക്

തിരുവനന്തപുരം: ജെഎസ്എസിലെ ഒരുവിഭാഗം യുഡിഎഫിലേക്ക് പോവാന്‍ തീരുമാനിച്ചതായി സംസ്ഥാന ജനറല്‍ സെക്രട്ടറി അലക്‌സ് ഡാനിയേല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വീണ്ടും എല്‍ഡിഎഫിനെ പിന്തുണയ്ക്കാനുള്ള ഗൗരിയമ്മയുടെ നിലപാടില്‍ പ്രതിഷേധിക്കുന്ന ഇവര്‍ ഗ്രൂപ്പ്‌വ്യത്യാസം മറന്ന് 14 ജില്ലകളില്‍നിന്നുള്ള പ്രവര്‍ത്തകരെ സംഘടിപ്പിച്ച് വിശാല ജെഎസ്എസ് നേതൃസംഗമം നടത്തും. ഈമാസം 27ന് വിജെടി ഹാളില്‍ നടക്കുന്ന സംഗമത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ അഞ്ച് മണ്ഡലങ്ങളില്‍ ജെഎസ്എസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. യുഡിഎഫില്‍ ഘടക കക്ഷിയായി ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുണ്ട്. ഗൗരിയമ്മ, രാജന്‍ ബാബു തുടങ്ങിയ നേതാക്കള്‍ പാര്‍ട്ടിയെ അവഹേളിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. എല്‍ഡിഎഫിലേക്ക് പോവുന്ന കാര്യത്തില്‍ സ്വജനപക്ഷപാതപരമായ നിലപാടാണ് ഗൗരിയമ്മ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it