Flash News

ജെഎന്‍യു; വിവാദ വീഡിയോ ഫോറന്‍സിക് പരിശോധനിക്കും

ജെഎന്‍യു; വിവാദ വീഡിയോ ഫോറന്‍സിക് പരിശോധനിക്കും
X
kanhya-kumar

[related]

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ ദേശ വിരുദ്ധമുദ്രാവാക്യം വിളിച്ചെന്നാരോപിക്കുന്ന വിവാദ വീഡിയോ ഫോറ്ന്‍സിക് പരിശോധനയ്ക്ക് അയച്ചു.വീഡിയോ ഫോറന്‍സിക് പരിശോധനയക്ക് അയക്കാന്‍ ഡല്‍ഹി സര്‍ക്കാരാണ് ഉത്തരവിട്ടത്. വീഡിയോ വ്യാജമായി നിര്‍മ്മിച്ചതാണെന്ന് കഴിഞ്ഞദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതുസംബന്ധിച്ച വീഡിയോ രണ്ടു ചാനലുകള്‍ പുറത്ത് വിട്ടിരുന്നു. എബിവിപി പ്രവര്‍ത്തകരാണ് രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചതെന്ന് റിപ്പോര്‍ട്ടും വന്നിരുന്നു.

അതിനിടെ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്തുവന്നു. കനയ്യ കുമാറിനെ കോടതിയില്‍ ഹാജരാക്കുന്നതിനിടെ പട്യാല ഹൗസ് കോടതി പരിസരത്തുണ്ടായ ആക്രമണം ആസൂത്രിതമായിരുന്നുവെന്ന് കമ്മീഷന്‍ അറിയിച്ചു. ഡല്‍ഹി പോലിസിനെതിരേ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചാണ് കമ്മീഷന്‍ റിപ്പോര്‍ട്ട്. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഭരണഘടനയോട് വിധേയത്വം പ്രഖ്യാപിച്ച് കനയ്യ നല്‍കിയ പ്രസ്താവന പോലിസിന്റെ മാനസികസമ്മര്‍ദ്ധം മൂലമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടുന്നു. പട്യാല സംഭവം പോലിസിന്റെ ഭാഗത്തുള്ള ഗുരുതരവീഴ്ചയാണെന്നും കമ്മീഷന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it