Flash News

ജെഎന്‍യു വിവാദം; സീതാറാം യെച്ചൂരിക്ക് ഭീഷണി

ജെഎന്‍യു വിവാദം; സീതാറാം യെച്ചൂരിക്ക് ഭീഷണി
X
yechuri

[related]

ന്യൂഡല്‍ഹി:സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ഭീഷണി. കഴിഞ്ഞ ദിവസം രാത്രിയാണ് ഭീഷണി വന്നത്. ഡല്‍ഹിയിലെ പാര്‍ട്ടി ഓഫിസിലേക്ക് ആം ആദ്മി ബല്‍വീര്‍ സേനയുടെ  പേരില്‍ ഫോണ്‍കോളിലൂടെയാണ് ഭീഷണി. യെച്ചൂരി ചെയ്യുന്നത് തെറ്റാണ്. യെച്ചൂരി ഈ രാജ്യത്ത് നിന്ന് പുറത്തുപോവണം എന്നാണ് ഭീഷണി. ജെഎന്‍യു വിഷയത്തില്‍ യെച്ചൂരി സ്വീകരിച്ച നിലപാടിനെതിരായാണ് ഫോണ്‍കോളിലെ പരാമര്‍ശങ്ങള്‍. രാത്രി 10.30 മുതല്‍ ഒരു മണി വരെ നിരവധി തവണ ഈ കോള്‍ വന്നതായി ഓഫിസിലെ സ്റ്റാഫ് പറഞ്ഞു. താന്‍ ആം ആദ്മി ബല്‍വീര്‍ സേനാ അംഗമാണെന്നാണ് ഇയാള്‍ സ്വയം പരിചയപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പോലിസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം സിപിഐഎം കേന്ദ്ര കമ്മിറ്റി ഓഫിസ് ആക്രമിച്ച് പാക് വിരുദ്ധ മുദ്രാവാക്യം ഓഫിസ് ബോര്‍ഡില്‍ എഴുതിയതിന് പിന്നിലും ആം ആദ്മി ബല്‍വീര്‍ സേനയായിരുന്നു.

അതിനിടെ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കനയ്യ വിട്ടയക്കണമെന്നാവാശ്യപ്പെട്ടുള്ള പ്രതിഷേധ പ്രകടനം ക്യാംപസില്‍ ഇന്നും തുടരുകയാണ്. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന്റെ വാര്‍ഷികം ആചരിച്ചതിന്റെ പേരിലാണ് കനയ്യ കുമാറിനെ രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.
Next Story

RELATED STORIES

Share it