ജെഎന്‍യു വിദ്യാര്‍ഥികള്‍ നിരാഹാര സമരം പിന്‍വലിച്ചു

ന്യൂഡല്‍ഹി: 16 ദിവസമായി ജെഎന്‍യു വിദ്യാര്‍ഥികള്‍ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. വിദ്യാര്‍ഥികള്‍ക്കെതിരായ സര്‍വകലാശാലയുടെ അച്ചടക്ക നടപടി ഡല്‍ഹി ഹൈക്കോടതി മരവിപ്പിച്ച സാഹചര്യത്തിലാണിത്. കോടതിവിധിയുടെ പശ്ചാത്തലത്തില്‍ നിരാഹാര സമരം അവസാനിപ്പിച്ചെങ്കിലും വിസി നടപടി പിന്‍വലിക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചു. സര്‍വകലാശാല അധികാരികളുമായി ചര്‍ച്ചയ്ക്കു തയ്യാറായിരുന്നെങ്കിലും അവര്‍ അവഗണിച്ചതിനാലാണ് കോടതിയില്‍ പോവേണ്ടിവന്നതെന്ന് വിദ്യാര്‍ഥി യൂനിയന്‍ വൈസ് പ്രസിഡന്റ് ഷെഹ്‌ല റഷീദ് ഷോറ പറഞ്ഞു.
ഫെബ്രുവരിയില്‍ കാംപസില്‍ അഫ്‌സല്‍ ഗുരു അനുസ്മരണ പരിപാടി സംഘടിപ്പിച്ചതിന്റെ പേരിലാണ് വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യകുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ തുടങ്ങിയവര്‍ക്കെതിരേ സര്‍വകലാശാല നടപടി സ്വീകരിച്ചത്. ഇതില്‍ പ്രതിഷേധിച്ചായിരുന്നു വിദ്യാര്‍ഥികളുടെ നിരാഹാര സമരം. പിന്നീട് കനയ്യ അടക്കമുള്ള ചില വിദ്യാര്‍ഥികള്‍ കോടതിയെ സമീപിക്കുകയായിരുന്നു. കേസ് പരിഗണിച്ച കോടതി വിദ്യാര്‍ഥികളോട് നിരാഹാര സമരം ഉടന്‍ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it