ജെഎന്‍യു: വിദ്യാര്‍ഥികളുടെ ഹരജി ഹൈക്കോടതി അംഗീകരിച്ചില്ല

ന്യൂഡല്‍ഹി: തങ്ങള്‍ക്കെതിരായ സസ്‌പെന്‍ഷന്‍ നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജെഎന്‍യു വിദ്യാര്‍ഥികളായ അനിര്‍ബനും ഉമര്‍ഖാലിദും സമര്‍പ്പിച്ച പരാതി ഡല്‍ഹി ഹൈക്കോടതി അംഗീകരിച്ചില്ല.
കഴിഞ്ഞ ഫെബ്രുവരി ഒമ്പതിന് സര്‍വകലാശാല കാംപസില്‍ നടന്ന വിവാദ ചടങ്ങിന്റെ പേരില്‍ പുറത്താക്കിയ നടപടിയെ ചോദ്യംചെയ്താണ് ഹരജി നല്‍കിയത്. എല്ലാ കാര്യങ്ങളും പരിഗണിക്കേണ്ടതുണ്ടെന്നു വ്യക്തമാക്കിയ കോടതി പെട്ടെന്ന് ഒരു ഉത്തരവു പുറപ്പെടുവിക്കാനാവില്ലെന്നു പറഞ്ഞു. ഹരജിയില്‍ പ്രതികരണമാരാഞ്ഞ് ജസ്റ്റിസ് മന്‍മോഹന്‍ സര്‍വകലാശാലയ്ക്ക് കത്തയച്ചു. അതേസമയം, ഉമറിനു പിഴ അടയ്ക്കാന്‍ സാവകാശം നല്‍കി. സര്‍വകലാശാല നിയോഗിച്ച സമിതിയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉമറിനെ ഒരു സെമസ്റ്റര്‍ കാലത്തേക്കും അനിര്‍ബനെ ജൂലായ് 11 വരെയും സര്‍വകലാശാലയില്‍ നിന്നു പുറത്താക്കിയിരുന്നു.
Next Story

RELATED STORIES

Share it