ജെഎന്‍യു വിദ്യാര്‍ഥികള്‍ക്ക് ലശ്കര്‍  ബന്ധമെന്ന് രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ വിദ്യാര്‍ഥി യൂനിയന്‍ അഫ്‌സല്‍ ഗുരു അനുസ്മരണം സംഘടിപ്പിച്ചത് ലശ്കറെ ത്വയ്യിബയുടെ പിന്തുണയോടെയാണെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ലശ്കറെ ത്വയ്യിബ നേതാവ് ഹാഫിസ് സഈദിന്റെ പിന്തുണയോടെയാണ് പരിപാടി സംഘടിപ്പിച്ചതെന്നും ഈ യാഥാര്‍ഥ്യം എല്ലാവരും അംഗീകരിക്കണമെന്നും രാജ്‌നാഥ് പറഞ്ഞു. ഇത് നിര്‍ഭാഗ്യകരമാണ്. സര്‍ക്കാര്‍ ഇത്തരം രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെ വകവച്ചു കൊടുക്കില്ലെന്നും രാജ്‌നാഥ് പറഞ്ഞു.
ജെഎന്‍യു സംഭവത്തെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട് ഹാഫിസ് സഈദിന്റേതെന്ന ഒരു ട്വീറ്റ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നതിനിടെയാണ് രാജ് നാഥിന്റെ പ്രസ്താവന. ഈ ട്വീറ്റ് യഥാര്‍ഥമാണോയെന്നുവരെ വ്യക്തമായിട്ടില്ല. ചില രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഈ സംഭവത്തില്‍ നിന്ന് നേട്ടമുണ്ടാക്കാന്‍ നോക്കുകയാണ്. ഇന്ത്യ വിരുദ്ധ മുദ്രാവാക്യം വിളിച്ച വിഷയത്തില്‍ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും ഒറ്റക്കെട്ടായ നിലപാടാണ് കൈക്കൊള്ളേണ്ടതെന്നും രാജ്‌നാഥ് പറഞ്ഞു.
Next Story

RELATED STORIES

Share it