Flash News

ജെഎന്‍യു; രാജ്യദ്രോഹക്കുറ്റം ചുമത്തിയ അശ്‌തോഷ് കുമാര്‍ പോലിസില്‍ കീഴടങ്ങി

ജെഎന്‍യു; രാജ്യദ്രോഹക്കുറ്റം ചുമത്തിയ അശ്‌തോഷ് കുമാര്‍ പോലിസില്‍ കീഴടങ്ങി
X
Ashutosh_Kumar

[related]

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയ അഞ്ചുപേരില്‍ ഒരാളായ അശ്‌തോഷ് കുമാര്‍ പോലിസില്‍ കീഴടങ്ങി. ആര്‍ കെ പുരം പോലിസ് സ്‌റ്റേഷനിലാണ് അശ്‌തോഷ് കുമാര്‍ കീഴടങ്ങിയത്.  അന്വേഷണത്തിന് സഹകരിക്കണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച രാത്രി അശ്‌തോഷിന് നോട്ടിസ് ലഭിച്ചിരുന്നു. തുടര്‍ന്നാണ് അശ്‌തോഷ് ഇന്നു കീഴടങ്ങിയത്. നേരത്തെ കീഴടങ്ങിയ ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാഛാര്യ എന്നിവരെ ചോദ്യം ചെയ്തതും ആര്‍ കെ പുരം പോലിസ് സ്‌റ്റേഷനിലാണ്. അഞ്ചുപേരില്‍ ശേഷിക്കുന്ന രാമാ നാഗാ, ആനന്ത് കുമാര്‍ എന്നിവര്‍ കീഴടങ്ങി അന്വേഷണത്തില്‍ സഹകരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. ഇവര്‍ക്കും ഉടന്‍ പോലിസ് നോട്ടിസ് നല്‍കും.
കഴിഞ്ഞ ഞായറാഴ്ചയാണ് ഒളിവിലായിരുന്ന ജെഎന്‍യുവിലെ അഞ്ചു വിദ്യാര്‍ത്ഥികള്‍ ക്യാംപസില്‍ തിരിച്ചെത്തിയത്.
അതിനിടെ തിഹാര്‍ ജയിലിലുള്ള കനയ്യാ കുമാറിനെ പോലിസ് ഇന്നലെ ഒമ്പത് മണിക്കൂര്‍ ചോദ്യം ചെയ്തു. പോലിസ് കനയ്യയെ കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. പട്യാല ഹൗസ് കോടതിയില്‍ തന്നെ ആക്രമിച്ച അഭിഭാഷകരെ പോലിസിന് എളുപ്പം പിടിക്കാമായിരുന്നുവെന്നും എന്നാല്‍ അവര്‍ ഒന്നു ചെയ്യാതെ നോക്കിനില്‍ക്കുകയായിരുന്നുവെന്നും കനയ്യ  ഇന്നലെ പറഞ്ഞു.
Next Story

RELATED STORIES

Share it