ജെഎന്‍യു പ്രതിഷേധം; വിവാദ പ്രസ്താവനയുമായി രാജ്നാഥ് സിങ്; പ്രതിഷേധത്തിന് പിന്നില്‍ ലഷ്കര്‍ ത്വെയിബയുടെ പിന്തുണ
BY swapna en14 Feb 2016 9:58 AM GMT
X
swapna en14 Feb 2016 9:58 AM GMT
[related]
ന്യൂഡല്‍ഹി: ജെഎന്‍യു പ്രതിഷേധം കത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ വിവാദ പ്രസ്താവനയുമായി ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ജെഎന്‍യു പ്രതിഷേധത്തിന് പിന്നില്‍ ലഷ്കര്‍ ത്വെയിബയുടെ പിന്തുണയുണ്ടെന്നാണ്് രാജ്നാഥ് സിങ് പറഞ്ഞത്. ജെഎന്‍യുവില്‍ നടക്കുന്ന രാജ്യദ്രോഹ പ്രതിഷേധത്തിന് പിന്നില്‍ ലഷ്കര്‍ നേതാവ് ഹാഫിസ് സെയ്ദിന്റെ കരങ്ങളാണ്. ക്യാംപസില്‍ രാഷട്രീയപ്രവര്ത്തനത്തിന് പുറമെ ഒരു പ്രവര്‍ത്തനം നടത്താനും അനുവദിക്കില്ല. ക്യാംപസില്‍ പ്രശ്നമുണ്ടാക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കും-ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സിങ് പറഞ്ഞു. ജെഎന്‍യുവിലെ നിലവിലെ കേസ് എന്‍ഐഎ കൊണ്ട് അന്വേഷിക്കുന്ന അഭ്യൂഹം നിലനില്ക്കുന്നതിനിടയ്ക്കാണ് രാജ്നാഥ് സിങിന്റെ വിവാദ പ്രസ്താവന. രാജ്നാഥ് സിങിന്റെ പ്രസ്താവന പിന്‍വലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.
പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതിയെന്നാരോപിച്ച് അഫ്സല് ഗുരുവിനെ തൂക്കിലേറ്റിയതിന്റെ വാര്‍ഷികം കഴിഞ്ഞ ഒമ്പതിന് ആചരിച്ചതുമുതലാണ് ജെഎന്‍യു വിവാദം തുടങ്ങിയത്. തുടര്‍ന്ന് പ്രതിഷേധിച്ചവരെ പോലിസ് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT