Flash News

ജെഎന്‍യു പ്രതിഷേധം; തന്നെ പ്രതിസ്ഥാനത്ത് നിര്‍ത്തി ഇന്ത്യ സ്വന്തം ജനങ്ങളെ വിഡ്ഢികളാക്കുന്നു: ഹാഫിസ് സെയ്ദ്

ജെഎന്‍യു പ്രതിഷേധം; തന്നെ പ്രതിസ്ഥാനത്ത് നിര്‍ത്തി ഇന്ത്യ സ്വന്തം ജനങ്ങളെ വിഡ്ഢികളാക്കുന്നു: ഹാഫിസ് സെയ്ദ്
X
hafis

[related]

കറാച്ചി:ജെഎന്‍യു പ്രതിഷേധത്തിന് പിന്നില്‍ താനാണെന്ന് വ്യാജ ട്വിറ്റര്‍ എക്കൗണ്ടിലൂടെ വരുത്തിതീര്‍ത്ത് ഇന്ത്യ സ്വന്തം ജനങ്ങളെ വിഡ്ഢികളാക്കുകയാണ് ചെയ്യുന്നത് എന്ന് ലഷ്‌കര്‍ ത്വെയിബ നേതാവ് ഹാഫിസ് സെയ്ദ്. ജെഎന്‍യു പ്രതിഷേധത്തിന് പിന്നില്‍ ഹാഫിസ് സെയ്ദാണെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിന് ട്വിറ്ററിലൂടെയാണ് ഹാഫിസ് സെയ്ദ് മറുപടി നല്‍കിയത്.
മുംബൈ ആക്രമണം ഉള്‍പ്പെടെയുള്ള എല്ലാ അപവാദങ്ങള്‍ക്കും  ഈ വ്യാജ ട്വിറ്റര്‍ അക്കൗണ്ട് തെളിവാണ്. പാകിസ്താന്റെ പ്രത്യയ ശാസ്ത്രം ശ്രീനഗറില്‍ നിന്ന് ഡല്‍ഹിയിലേക്ക് വളര്‍ന്നുകൊണ്ടിരിക്കുന്നത് സത്യത്തെ ആര്‍ക്കും മറയ്ക്കാനാവില്ല.കശ്മീരികള്‍ അവരുടെ തീരുമാനത്തിലൂടെ ചരിത്രം എഴുതുകയാണ്-ട്വിറ്ററില്‍ ഹാഫിസ് പറഞ്ഞു.

twit

twet-2
Next Story

RELATED STORIES

Share it