ജെഎന്‍യു: കനയ്യ ഉള്‍പ്പെടെ അഞ്ചു വിദ്യാര്‍ഥികള്‍ക്ക് വിലക്ക്

ന്യൂഡല്‍ഹി: അഫ്‌സല്‍ ഗുരു അനുസ്മരണം സംഘടിപ്പിച്ചതിന് വിദ്യാര്‍ഥി യൂനിയന്‍ അധ്യക്ഷന്‍ കനയ്യകുമാര്‍ ഉള്‍പ്പെടെ അഞ്ചു വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാലയില്‍ താല്‍ക്കാലിക വിലക്കേര്‍പ്പെടുത്താന്‍ ജെഎന്‍യു നിയോഗിച്ച അന്വേഷണസമിതിയുടെ ശുപാര്‍ശ. കനയ്യയെ കൂടാതെ ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ തുടങ്ങി അഞ്ചുപേര്‍ക്കെതിരേയാണു നടപടി.
സര്‍വകലാശാലാ നിയമങ്ങള്‍ ലംഘിച്ചെന്നതിന്റെ അടിസ്ഥാനത്തിലാണിത്. അതേസമയം, അനിര്‍ബനും ഖാലിദിനും മാത്രം വിലക്കേര്‍പ്പെടുത്താനും മറ്റുള്ളവരില്‍നിന്ന് പിഴ ഈടാക്കാനുമാണ് ശുപാര്‍ശയെന്നും റിപോര്‍ട്ടുണ്ട്. ചടങ്ങില്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങളുയര്‍ന്നുവെന്ന ആരോപണത്തിന്റെയും പിന്നാലെയുണ്ടായ കനയ്യകുമാറിന്റെ അറസ്റ്റിനെയും തുടര്‍ന്നാണ് ജെഎന്‍യു അന്വേഷണസമിതിയെ നിയോഗിച്ചത്. സമിതി വിദ്യാര്‍ഥികളുമായോ അധ്യാപകരുമായോ സംസാരിക്കാതെയാണ് റിപോര്‍ട്ട് തയ്യാറാക്കിയതെന്ന് ആരോപണമുണ്ട്.
Next Story

RELATED STORIES

Share it