ജെഎന്‍യു: അന്വേഷണ റിപോര്‍ട്ട് വെളിപ്പെടുത്താന്‍ വിസമ്മതിച്ചു

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാ ര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യകുമാറിന്റേയും മറ്റു രണ്ട് വിദ്യാര്‍ഥികളുടേയും അറസ്റ്റിലേക്ക് നയിച്ച ഫെബ്രുവരി 9ലെ വിവാദ പരിപാടി സംബന്ധിച്ച് പ്രാഥമിക അന്വേഷണ റിപോര്‍ട്ട് പരസ്യപ്പെടുത്താന്‍ സര്‍വകലാശാല അധികൃതര്‍ വിസമ്മതിച്ചു. ജെഎന്‍യുവിലെ മൂന്ന് പ്രഫസര്‍മാരാണ് റിപോര്‍ട്ട് തയ്യാറാക്കിയത്. എന്നാല്‍ റിപോര്‍ട്ട് വെളിപ്പെടുത്താതിരിക്കാനുള്ള കാരണം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. സംഭവങ്ങള്‍ സര്‍വകലാശാല തലത്തില്‍ അന്വേഷിക്കുന്നുണ്ടെന്നും റിപോര്‍ട്ട് വെളിപ്പെടുത്തുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും ജെഎന്‍യു അധികൃതര്‍ ചൂണ്ടിക്കാട്ടി.പരസ്‌നാഥ് സിങാണ് റിപോര്‍ട്ട് തേടി വിവരാവകാശ നിയമപ്രകാരം ജെഎന്‍യുവിനെ സമീപിച്ചത്. എന്നാല്‍ റിപോര്‍ട്ട് വെളിപ്പെടുത്തുന്നത് അന്വേഷണത്തെ എപ്രകാരമാണ് ബാധിക്കുകയെന്ന് അപേക്ഷയ്ക്കുള്ള മറുപടിയില്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
Next Story

RELATED STORIES

Share it