ജെഎന്‍യുവില്‍ യോഗ കോഴ്‌സ് തുടങ്ങാനുള്ള നിര്‍ദേശം തള്ളി; കേന്ദ്രത്തിനു തിരിച്ചടി

ന്യൂഡല്‍ഹി: ഭാരതീയ സംസ്‌കാരത്തിലും യോഗയിലും മൂന്നു ഹ്രസ്വകാല കോഴ്‌സുകള്‍ ആരംഭിക്കാനുള്ള നിര്‍ദേശം ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെഎന്‍യു) അക്കാദമിക് കൗണ്‍സില്‍ തള്ളി. ലോകത്ത് ഇന്ത്യയുടെ ആധ്യാത്മികവും പൗരാണികവുമായ പാരമ്പര്യം പ്രചരിപ്പിക്കുന്നതിനു വേണ്ടിയാണ് യുജിസിയും മാനവവിഭവശേഷി മന്ത്രാലയവും ഈ നിര്‍ദേശം സമര്‍പ്പിച്ചിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ചേര്‍ന്ന അക്കാദമിക് കൗണ്‍സില്‍ യോഗമാണ് സര്‍ക്കാരിന്റെ നിര്‍ദേശം ഐകകണ്‌ഠ്യേന തള്ളിയത്. വിദ്യാഭ്യാസരംഗത്ത് കാവിവല്‍ക്കരണം കൊണ്ടുവരാനുള്ള മാനവവിഭവശേഷി വകുപ്പിന്റെ ശ്രമത്തിനെതിരേ വ്യാപകമായ ആരോപണം ഉയരുന്ന സാഹചര്യത്തില്‍ നിര്‍ദേശം തള്ളിയത് സര്‍ക്കാരിനു പ്രഹരമായി.
Next Story

RELATED STORIES

Share it