Flash News

ജെഎന്‍യുവിലേതു രാജ്യദ്രോഹമല്ല: ചിദംബരം

ജെഎന്‍യുവിലേതു രാജ്യദ്രോഹമല്ല: ചിദംബരം
X
chidambaram-infocus-2

ന്യൂഡല്‍ഹി: നിയമം അറിയുന്ന ഏതൊരു നിയമഞ്ജനും ജെഎന്‍യുവില്‍ നടന്നത് രാജ്യദ്രോഹമല്ലെന്ന് സ്ഥിരീകരിക്കുമെന്ന് മുന്‍ ധനകാര്യ-ആഭ്യന്തര മന്ത്രിയും കോണ്‍ഗ്രസ്സ് നേതാവുമായ ചിദംബരം. ജെഎന്‍യുവില്‍ അഫ്‌സല്‍ ഗുരു അനുസ്മരണം നടത്തിയ ഏതാനും വിദ്യാര്‍ത്ഥികള്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് ഇന്ത്യന്‍ നിയമവ്യവസ്ഥയ്ക്ക് എതിരാണ്. ഇതില്‍ ചില വിദ്യാര്‍ത്ഥികള്‍ക്ക് മാവോയിസ്റ്റ് ആശയങ്ങളോട് യോജിപ്പുണ്ട്. ചില വിദ്യാര്‍ത്ഥികള്‍ക്ക് അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന് എതിര്‍പ്പുണ്ട്. ഇക്കാരണങ്ങള്‍ കൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ രാജ്യദ്രോഹക്കുറ്റം ചുമത്തുകയെന്ന കാര്യം അംഗീകരിക്കാന്‍ സാധ്യമല്ല-ചിദംബരം ഒരു ദേശീയ പത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.
പാകിസ്താന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യം കശ്മീരില്‍ ദിനംപ്രതി കേള്‍ക്കുന്നു. ഖലിസ്താന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യം പഞ്ചാബിലും മുഴങ്ങുന്നു. തമിഴ്‌നാട്ടില്‍ എല്‍ടിടിഇക്ക് ജയ് വിളിക്കുന്നു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച സംഘടനയാണ് എല്‍ടിടിഇ. മേല്‍പ്പറഞ്ഞ ചില കാര്യങ്ങളില്‍ ചിലത് കുറ്റകരമാണ്. രാജ്യദ്രോഹവുമാണ്. അതിനെതിരേ നടപടിയുമില്ല. ഇക്കാര്യങ്ങള്‍ നോക്കുമ്പോള്‍ ജെഎന്‍യുവില്‍ നടന്നത് രാജ്യദ്രോഹമല്ല. കനയ്യ കുമാറിന്റെ പ്രസംഗത്തില്‍ രാജ്യദ്രോഹപരാമര്‍ശമില്ല. കേന്ദ്ര സര്‍ക്കാരിന്റെ ഒളിഅജണ്ടകള്‍ നടപ്പാക്കാന്‍ ജെഎന്‍യുവിനെ കരുവാക്കുന്നു. കശ്മീരില്‍ നടക്കുന്നതിന്റെ പ്രത്യാഘാതങ്ങളാണ് ദാദ്രിയിലേതും ജെഎന്‍യുവിലേതും. ഇന്ത്യയിലെ മുസ്‌ലിങ്ങളുടെ പ്രശ്‌നങ്ങള്‍ മുഴുവന്‍ കശ്മീരിലേ മുസ്‌ലിങ്ങളുടേതു കൂടിയാണ്. കശ്മീരിലെ പ്രതിഷേധങ്ങള്‍ മുഖവിലക്കെടുക്കേണ്ടതുണ്ടെന്നും ചിദംബരം പറഞ്ഞു.
Next Story

RELATED STORIES

Share it