ജെഎന്‍യുവിന് രാഷ്ട്രപതിയുടെ പുരസ്‌കാരം

ന്യൂഡല്‍ഹി: ദേശവിരുദ്ധതാ വിവാദം തുടരുന്നതിനിടെ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി നല്‍കി ജെഎന്‍യുവിന് രാഷ്ട്രപതിയുടെ പുരസ്‌കാരം. രാഷ്ട്രപതിയുടെ സര്‍വകലാശാലകള്‍ക്കുള്ള മൂന്നു പുരസ്‌കാരങ്ങളില്‍ രണ്ടെണ്ണം ജെഎന്‍യു സ്വന്തമാക്കി.
നവീനാശയം(ഇന്നോവേഷന്‍), ഗവേഷണം (റിസര്‍ച്ച്) എന്നിവയ്ക്കുള്ള പുരസ്‌കാരങ്ങളാണ് ജെഎന്‍യു സ്വന്തമാക്കിയത്.
മികച്ച സര്‍വകലാശാലയ്ക്കുള്ള പുരസ്‌കാരം അസമിലെ തേസ്പൂര്‍ സര്‍വകലാശാല സ്വന്തമാക്കി. ജെഎന്‍യു പ്രഫസര്‍ രാകേഷ് ഭട്‌നാഗറിന്റെ നേതൃത്വത്തില്‍ ഡല്‍ഹി ഇന്‍സ്റ്റിറ്റിയൂട്ട്‌സ് മോളിക്കുലാര്‍ പാരാസൈറ്റോളജി ഗ്രൂപ്പ് നടത്തിയ നവീനാശയ, ഗവേഷണങ്ങള്‍ക്കാണ് അംഗീകാരം.
ഭട്‌നാഗറിന്റെ നേതൃത്വത്തിലുള്ള സംഘം ആന്ത്രാക്‌സിനെതിരായ വാക്‌സിനും മരുന്നും വികസിപ്പിച്ചെടുത്തതായി രാഷ്ട്രപതിഭവന്‍ വൃത്തങ്ങള്‍ പറഞ്ഞു.
പ്രഫസര്‍ അലോക് ഭട്ടാചാര്യയുടെ നേതൃത്വത്തിലുള്ള ഒരുസംഘം ശാസ്ത്രജ്ഞ ര്‍ മലേറിയയ്‌ക്കെതിരായ ഗവേഷണങ്ങളിലും മികച്ച പ്രവര്‍ത്തനം നടത്തി. വിവിധ വിഭാഗങ്ങളിലായി 10 ഓളം എന്‍ട്രികളില്‍ നിന്നാണ് ജെഎന്‍യുവിനെ തിരഞ്ഞെടുത്തത്. ഫെബ്രുവരി 9ന് ജെഎന്‍യുവില്‍ നടന്ന അഫ്‌സല്‍ ഗുരു അനുസ്മരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കുന്നതിന് സര്‍വകലാശാല ഏര്‍പ്പെടുത്തിയ സമിതിയുടെ തലവനാണ് ഭട്‌നാഗര്‍.
കനയ്യ കുമാറിന്റെ അറസ്റ്റിന് ശേഷം ജെഎന്‍യുവിനെതിരേ സംഘപരിവാര ശക്തികള്‍ രംഗത്തുവന്നിരുന്നു. ജെഎന്‍യു അടച്ചുപൂട്ടണമെന്നും അത് രാജ്യദ്രോഹികളെ സൃഷ്ടിക്കുന്ന സ്ഥാപനമാണെന്നുമായിരുന്നു ആരോപണം.
Next Story

RELATED STORIES

Share it