ജൂഡിത്തിന്റെ ബന്ധുക്കള്‍ മോദിക്ക് കത്തയച്ചു

ന്യൂഡല്‍ഹി: കാബൂളില്‍ തട്ടിക്കൊണ്ടുപോയ സന്നദ്ധ പ്രവര്‍ത്തക ജൂഡിത് ഡിസൂസയുടെ മോചനത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. ജൂഡിത്തിന്റെ പിതാവ് സെന്‍സില്‍ ഡിസൂസ, അമ്മ ഗ്ലോറിയ ഡിസൂസ സഹോദരന്‍ ആഗ്‌നസ് ഡിസൂസ എന്നിവരാണ് മോദിക്ക് കത്തെഴുതിയത്. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡറെക് ഒ ബ്രൈന്‍ എന്നിവര്‍ക്ക് കത്തിന്റെ പകര്‍പ്പ് അയച്ചിട്ടുണ്ട്. അഫ്ഗാന്‍ ജനതയുടെ ക്ഷേമത്തിനു വേണ്ടിയും അഫ്ഗാന്റെ വികസനത്തിനും വേണ്ടി പ്രവര്‍ത്തിച്ച ഇന്ത്യക്കാരിയായ മകളുടെ മോചനത്തിനു വേണ്ടി നടപടിയെടുക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു. മൂന്ന് ദിവസം മുമ്പാണ് ജൂഡിത്തിനെ കാബൂളില്‍വച്ച് മറ്റു രണ്ടുപോരോടൊപ്പം തട്ടിക്കൊണ്ടുപോയത്.
Next Story

RELATED STORIES

Share it