ജുഡീഷ്യറിയില്‍ കൂട്ട സ്ഥലം മാറ്റത്തിന് കൊളീജിയം ശുപാര്‍ശ

ന്യൂഡല്‍ഹി: ഹൈക്കോടതികളിലെ ജഡ്ജിമാരുടെ കൂട്ട സ്ഥലം മാറ്റത്തിന് സുപ്രിംകോടതി കൊളീജിയത്തിന്റെ ശുപാര്‍ശ. അഴിമതിയാരോപണവും സ്വഭാവദൂശ്യമുള്ള ഹൈ ക്കോടതി ജഡ്ജിമാരെയാണ് സ്ഥലം മാറ്റാന്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മുതിര്‍ന്ന ജഡ്ജിമാരുടെ സമിതി ശുപാര്‍ശ ചെയ്തത്.
ഡല്‍ഹി, കര്‍ണാടക, മദ്രാസ്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ ഹൈക്കോടതി ജഡ്ജിമാരാണ് സ്ഥലംമാറ്റപ്പട്ടികയിലുള്ളതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചന നല്‍കി.
മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനെതിരേ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിച്ച മദ്രാസ് ഹൈക്കോടതിയിലെ ജഡ്ജിയായ ജസ്റ്റിസ് സി എസ് കര്‍ണനുള്‍പ്പെടെ സ്ഥലം മാറ്റപ്പെടും. ഇദ്ദേഹത്തെ കൊല്‍ക്കത്ത ഹൈക്കോടതിയിലേക്കാണ് മാറ്റുകയെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. കൊളീജിയത്തിന് നല്‍കാന്‍ കഴിയുന്ന കടുത്ത ശിക്ഷയാണ് സ്ഥലം മാറ്റം.
കുറ്റവിചാരണയിലൂടെ പാര്‍ലമെന്റിന് മാത്രമേ ജഡ്ജിമാരെ പുറത്താക്കാന്‍ സാധിക്കൂ. ജഡ്ജിമാരുടെ കാര്യക്ഷമതയില്ലായ്മ, ദസ്വഭാവദൂശ്യം, അഴിമതി എന്നീ ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കൊളീജിയം യോഗമാണ് കൂട്ട സ്ഥലം മാറ്റം ശുപാര്‍ശ ചെയ്തത്. 2010ല്‍ എസ് എച്ച് കപാഡിയ സുപ്രിംകോടതി ചീഫ് ജസ്റ്റിസായിരുന്നപ്പോള്‍ സമാനമായ നടപടി സ്വീകരിച്ചിരുന്നു.
ജഡ്ജിമാരെ നിയമിക്കുന്ന ജഡ്ജിമാരുടെ സമിതിയായ കൊളീജിയം വര്‍ഷങ്ങളായി വിമര്‍ശനം നേരിടുന്നുണ്ട്. നിയമനത്തില്‍ സുതാര്യതയില്ലെന്ന് മാത്രമല്ല, അഴിമതി ആരോപണം നേരിടുന്ന ജഡ്ജിമാര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നില്ലെന്നും കൊളീജിയത്തിനെതിരേ ആക്ഷേപം നിലനില്‍ക്കെയാണ് കൂട്ട സ്ഥലംമാറ്റ ശുപാര്‍ശ.
കൊളീജിയം സംവിധാനം മാറ്റി ജഡ്ജിമാരെ നിയമിക്കാന്‍ ദേശീയ ന്യായാധിപ നിയമന കമ്മീഷനെ ചുമതലപ്പെടുത്തുന്ന നിയമം എന്‍ഡിഎ സര്‍ക്കാര്‍ അടുത്തിടെ പാസാക്കിയിരുന്നു. എന്നാല്‍, നിയമം റദ്ദാക്കിയ സുപ്രിംകോടതി കൊളീജിയം സംവിധാനം പുനസ്ഥാപിച്ചു.
Next Story

RELATED STORIES

Share it