ജീവിതമൂല്യങ്ങള്‍ തിരിച്ചുപിടിക്കണം: മാര്‍പാപ്പ

വത്തിക്കാന്‍: ജീവിതമൂല്യങ്ങള്‍ തിരിച്ചുപിടിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ആര്‍ഭാട, ഉപഭോഗ സംസ്‌കാരത്തില്‍ മതിമറന്ന ജനതയ്ക്ക് ലാളിത്യത്തിന്റെ സന്ദേശമാണ് യേശു നല്‍കുന്നതെന്നും മാര്‍പാപ്പ പറഞ്ഞു. മാര്‍പാപ്പയുടെ കാര്‍മികത്വത്തില്‍ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ പാതിരാ കുര്‍ബാനയ്ക്കുശേഷം വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ആ സന്ദേശം ഉള്‍ക്കൊണ്ട് ലാളിത്യമാണ് നാം ജീവിതത്തില്‍ സ്വീകരിക്കേണ്ടത്. മറ്റുള്ളവരോടുള്ള സമീപനം പുനര്‍വിചാരണയ്ക്ക് വിധേയമാക്കാനാണ് യേശു നാം ഓരോരുത്തരോടും ആവശ്യപ്പെടുന്നതെന്നും നാം ആരെന്ന് സ്വയം തിരിച്ചറിയാനുള്ള അവസരമാണ് ക്രിസ്മസ് നല്‍കുന്നതെന്നും പാപ്പ പറഞ്ഞു. യേശു എളിമയുടെ സന്ദേശമാണു നല്‍കുന്നത്. എളിമയുടെ സന്ദേശം വിശ്വാസികള്‍ ഉള്‍ക്കൊള്ളണം. ജീവിതത്തില്‍ അഹന്ത വെടിഞ്ഞ് മൂല്യങ്ങള്‍ മുറുകെ പിടിച്ച് ജീവിക്കുന്നവരാവണമെന്നും മാര്‍പാപ്പ വിശ്വാസികളോട് പറഞ്ഞു. സ്തുതിഗീതമായ കാലെന്റയോടെയാണ് പാതിരാ കുര്‍ബാന തുടങ്ങിയത്.
Next Story

RELATED STORIES

Share it