ജീവിതകാലം മുഴുവന്‍ കോണ്‍ഗ്രസ്സുകാരനായി ജീവിച്ച ആളായിരുന്നു ആര്‍ ശങ്കര്‍: മുഖ്യമന്ത്രി

തിരുവനന്തപുരം: ജീവിതകാലം മുഴുവന്‍ പിന്നാക്കജനവിഭാഗങ്ങളുടെ ഉദ്ധാരണത്തിനും പാവപ്പെട്ടവരുടെ ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിച്ച ആര്‍ ശങ്കറിനെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജീവിതകാലം മുഴുവന്‍ കോണ്‍ഗ്രസ്സുകാരനായി ജീവിച്ച ആളായിരുന്നു അദ്ദേഹം. അദ്ദേഹം ആദരിക്കപ്പെടുന്നത് മനുഷ്യസ്‌നേഹത്തിന്റെ പേരിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആര്‍ ശങ്കറിന്റെ പ്രതിമയ്ക്കരികെ കെപിസിസി സംഘടിപ്പിച്ച പ്രാര്‍ഥനാ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തില്‍ വിധവ, വാര്‍ധക്യ, ക്ഷേമ പെന്‍ഷനുകള്‍ നടപ്പാക്കിയത് ശങ്കറാണെന്നും അദ്ദേഹത്തിന്റെ ഓര്‍മകള്‍ നമുക്ക് പ്രചോദനം നല്‍കുന്നതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
വളയാത്ത നട്ടെല്ലുമായി കുനിയാത്ത ശിരസ്സുമായി സമൂഹനന്‍മയ്ക്കായി പ്രവര്‍ത്തിച്ച നേതാവാണ് ശങ്കറെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. എല്ലാ നേതാക്കളും പങ്കെടുക്കുന്ന മഹത്തായ ചടങ്ങായിരുന്നു ആര്‍ ശങ്കര്‍ പ്രതിമ അനാച്ഛാദന പരിപാടിയിലൂടെ നാം ആഗ്രഹിച്ചത്. എന്നാല്‍, സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെഅദ്ദേഹത്തെ അവഹേളിക്കുകയാണുണ്ടായതെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.
ആര്‍ ശങ്കറിനെ കാവി പുതപ്പിക്കാനുള്ള ശ്രമം നടക്കില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. ആര്‍എസ്എസ്സിനെ കൂട്ടുപിടിച്ച് കേരളത്തില്‍ വര്‍ഗീയത ആളിക്കത്തിക്കാനാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. വിവിധ കോണ്‍ഗ്രസ് നേതാക്കള്‍, ആര്‍ ശങ്കറിന്റെ മകന്‍ മോഹന്‍ ശങ്കര്‍, മകള്‍ ശശികുമാരി പങ്കെടുത്തു.
Next Story

RELATED STORIES

Share it