ജീവിച്ചിരിക്കുന്ന ആളുടെ 'മൃതദേഹ'വുമായി വിജയാഹ്ലാദപ്രകടനം

കെ പി ഒ റഹ്മത്തുല്ല

തൃശൂര്‍: കണ്ണൂരില്‍ പരാജയപ്പെട്ട സ്ഥാനാര്‍ഥിയെ അപമാനിക്കുന്നവിധം നടത്തിയ പ്രകടനത്തിനു പിറകെ ജീവിച്ചിരിക്കുന്ന പ്രവാസി വ്യവസായിയുടെ മയ്യിത്തുമായി മുസ്‌ലിംലീഗ് പ്രവര്‍ത്തകരുടെ വിജയാഹ്ലാദപ്രകടനം നാട്ടിലും സോഷ്യല്‍ മീഡിയയിലും വിവാദമാവുന്നു. മുമ്പ് നിയമസഭാ തിരഞ്ഞെടുപ്പില്‍ അഖിലേന്ത്യാ മുസ്‌ലിംലീഗ് സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടാല്‍ അവരുടെ ''മയ്യിത്തു'കളുമായി ലീഗ് പ്രവര്‍ത്തകര്‍ പ്രകടനം നടത്താറുണ്ടായിരുന്നു. ആ ന്റണി നിയമസഭയിലേക്ക് തിരൂരങ്ങാടിയില്‍ നിന്നു മ ല്‍സരിച്ചപ്പോള്‍ പരാജയപ്പെട്ട ഐഎന്‍എല്‍ സ്ഥാനാര്‍ഥി എം എ മജീദ് ഹാജിയുടെ മയ്യിത്ത് നമസ്‌കാരം ലീഗുകാര്‍ പള്ളിയില്‍ നടത്തിയത് വിവാദമായിരുന്നു. ലീഗ് ലയനത്തിനു ശേഷം കുറേ കാലമായി ഈ രീതി ഉപേക്ഷിക്കുകയായിരുന്നു.
എന്നാല്‍ കഴിഞ്ഞ ഏഴാം തിയ്യതിയാണ് വിജയാഹ്ലാദപ്രകടനത്തില്‍ എല്‍ഡിഎഫ് സ്ഥാനാ ര്‍ഥിയെ പിന്തുണച്ചതില്‍ അരിശം മൂത്ത് ലീഗുകാര്‍ വീണ്ടും മയ്യിത്തുമായി ജാഥ നടത്തിയത്.
തവനൂര്‍ നിയോജകമണ്ഡലം മംഗലം പഞ്ചായത്ത് 12ാം വാ ര്‍ഡായ കുറുമ്പടിയിലായിരുന്നു അതിരുവിട്ട ആഹ്ലാദപ്രകടനം നടന്നത്.
ഫലമറിഞ്ഞ ഉടനെ വിജയിച്ച സ്ഥാനാര്‍ഥി എം വി അബ്ദുല്‍ സലാമിന്റെയും മുന്‍ പഞ്ചായത്തംഗം സി പി ഷാഫിയുടെയും നേതൃത്വത്തില്‍ മുന്നൂറോളം വരുന്ന ജനക്കൂട്ടമാണു മുട്ടന്നൂരില്‍ നിന്നും കുറുമ്പടി വരെ ജാഥയുമായി വന്നത്. പുറത്തൂര്‍ സി എച്ച് സെന്ററിലെ ഫ്രീസറില്‍ 'മൃതദേഹം' വയ്ക്കാനായിരുന്നു പദ്ധതി. എന്നാ ല്‍ മൂന്നാം വാര്‍ഡ് അംഗം മുജീബിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് അത് ഒഴിവാക്കി. '
'കുറുമ്പടി സ. കുഞ്ഞിമൂസയ്ക്ക് നാടിന്റെ ആദരാഞ്ജലികള്‍'' എന്നു രേഖപ്പെടുത്തി കുഞ്ഞിമൂസയുടെ വികൃതമാക്കിയ വലിയ പടമുള്ള ഫഌക്‌സ് വഹിച്ചായിരുന്നു പ്രകടനം. മുകളില്‍ വലിയ റീത്തും വച്ചിരുന്നു.
കഴിഞ്ഞതവണ ഈ വാര്‍ഡില്‍ നിന്ന് 215 വോട്ടിനാണു ലീഗ് സ്ഥാനാര്‍ഥി സൈനബ വിജയിച്ചത്. എന്നാല്‍ ഇത്തവണ ഭൂരിപക്ഷം 71 ആയി കുറഞ്ഞു. കുഞ്ഞിമൂസയുമായി ബന്ധപ്പെട്ട കുടുംബവിഷയത്തി ല്‍ മംഗലം പഞ്ചായത്തിലെ മുസ്‌ലിംലീഗ് നേതൃത്വം വേണ്ടവിധത്തില്‍ ഇടപ്പെട്ട് പ്രശ്‌നം പരിഹരിച്ചില്ലെന്ന പരാതിയുമുണ്ട്. അതിനാലാണ് ചാലിപറമ്പില്‍ കുടുംബം ഇത്തവണ ഇടതുപക്ഷ സ്ഥാനാര്‍ഥിയെ പിന്തുണച്ചത്. പരസ്യമായി അവര്‍ പ്രവര്‍ത്തനരംഗത്തുണ്ടായിരുന്നില്ല. മുസ്‌ലിംലീഗിന് വേണ്ടി കുഞ്ഞിമൂസയും കുടുംബവും തിരഞ്ഞെടുപ്പുകളില്‍ സജീവമായിരുന്നു.
ഇടതു സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ ഈ വാര്‍ഡില്‍ വെല്‍ഫെയര്‍ പാര്‍ട്ടി വോട്ടുനല്‍കിയതായും ആക്ഷേപമുണ്ട്. കുഞ്ഞിമൂസയുടെ മയ്യിത്തുമായി പ്രകടനം നടത്തിയ ലീഗുകാര്‍ക്കെതിരേ നാട്ടില്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്.
Next Story

RELATED STORIES

Share it