Flash News

ജീവപര്യന്തം ജീവിതാവസാനം വരെ, രാജീവ് വധക്കേസ് പ്രതികളുടെ മോചനം കേന്ദ്രത്തിന് തീരുമാനിക്കാം: സുപ്രീംകോടതി

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കൊലപാതക കേസില്‍ ശിക്ഷിയ്ക്കപ്പെട്ട ഏഴ് പേരുടെ മോചിപ്പിക്കാനുള്ള അധികാരം തമിഴ്‌നാട് സര്‍ക്കാരിനില്ലെന്നും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് തീരുമാനമെടുക്കാവുന്നതാണെന്നും സുപ്രീം കോടതി.
ജീവപര്യന്തം തടവ് എന്നാല്‍ ജീവിതാവസാനം വരെ തടവാണ് എന്നും കോടതി വ്യക്തമാക്കി. ജീവപര്യന്തം എന്നാല്‍ ജീവിതാവസാനം വരെ എന്ന കാര്യത്തില്‍ ഡിവിഷന്‍ ബെഞ്ചില്‍ വിഭിന്ന അഭിപ്രായമുയര്‍ന്നുവെങ്കിലും ജീവിതാവസാനം വരെ എന്നതിനാണ് ഭൂരിപക്ഷ പിന്തുണ ലഭിച്ചത്്.
പ്രതികളെ  മോചിപ്പിയ്ക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ അധികാരം സംബന്ധിച്ച് ഹരജിയില്‍ ചീഫ് ജസ്റ്റിസ് എച്ച്.എല്‍.ദത്തു, ജസ്റ്റിസുമാരായ എഫ്.എം.ഐ ഖലീഫുള്ള, പിനാകി ചന്ദ്ര ഘോഷ്, അഭയ് മനോഹര്‍ സാപ്രെ, യു.യു.ലളിത് എന്നിവരടങ്ങിയ ഭരണഘടനാ ബഞ്ചിന്റേതാണ് വിധി.  പ്രതികള്‍ക്കും തമിഴ്‌നാട് സര്‍ക്കാരിനും വേണ്ടി രാം ജഠ് മലാനി, രാകേഷ് ദ്വിവേദി എന്നിവരാണ് ഹാജരായത്്. വധശിക്ഷ ഇളവ് ചെയ്ത് ജീവപര്യന്തം തടവിലാക്കിയവരെ മോചിപ്പിയ്ക്കാന്‍ സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ടോ എന്ന കാര്യമാണ് സുപ്രീം കോടതി പ്രധാനമായും പരിശോധിച്ചത്്. അതോടൊപ്പം സംസ്ഥാനങ്ങള്‍ക്ക്  ശിക്ഷാ ഇളവുകളും മോചനവും നല്‍കാനുള്ള അധികാര പരിധി ഉയര്‍ത്തുന്ന ഭരണാഘടനാപരമായ പ്രശ്‌നങ്ങളും സുപ്രീം കോടതി വിലയിരുത്തി.
മുന്‍ പ്രധാനമന്ത്രിയുടെ ഘാതകര്‍ ദയ അര്‍ഹിയ്ക്കുന്നില്ലെന്നാണ് കേസില്‍ ഇതുവരെയുള്ള കേന്ദ്രസര്‍ക്കാരിന്റെ നിലപാട്്.
Next Story

RELATED STORIES

Share it