kozhikode local

ജീവന്‍ നിലനിര്‍ത്താന്‍ വിഷ്ണുപ്രിയ ഉദാരമതികളുടെ സഹായം തേടുന്നു

പേരാമ്പ്ര: ഗ്രാമപ്പഞ്ചായത്തിലെ ഊരോത്ത് മീത്തല്‍ സുരേന്ദ്രന്‍-ശാന്ത ദമ്പതികളുടെ മകള്‍ വിഷ്ണുപ്രിയ(23) ജീവന്‍ നിലനിര്‍ത്താന്‍ ഉദാരമതികളുടെ സഹായം തേടുന്നു. ഇരു വൃക്കകളും നശിച്ചതിനാല്‍ ഡയാലിസിസിലൂടെ ജീവന്‍ നിലനിര്‍ത്താനുള്ള ചികില്‍സാ ചിലവ് പാവപ്പെട്ട കുടുംബത്തിന് താങ്ങാന്‍ കഴിയുന്നില്ല. എത്രയും പെട്ടെന്ന് വൃക്ക മാറ്റിവയ്ക്കല്‍ മാത്രമേ ഒരു പരിഹാരമാര്‍ഗമുള്ളൂവെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാര്‍ സഹായകമ്മിറ്റി രൂപീകരിച്ചു പ്രവര്‍ത്തിച്ചു വരുന്നു.
കെ കുഞ്ഞമ്മദ് എംഎല്‍എ രക്ഷാധികാരിയും എ കെ തറുവൈ ചെയര്‍മാനും സി കെ ചന്ദ്രന്‍ കണ്‍വീനറും എം എം ചന്ദ്രന്‍ ഖജാഞ്ചിയുമായി പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നുണ്ട്. യത്‌നത്തില്‍ നല്ലവരായ നാട്ടുകാര്‍ സഹായിക്കണമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഡിഗ്രിക്ക് പഠിക്കുന്ന വിഷ്ണുപ്രിയയുടെ പഠനം പാതിവഴിയില്‍ നിലച്ചിരിക്കുകയാണ്.
വിഷ്ണുപ്രിയക്കായി പേരാമ്പ്ര-കുറ്റിയാടി-കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന 11 ബസ്സുകള്‍ ഒരു ദിവസത്തെ മുഴുവന്‍ വരവും നല്‍കും. ബസ് ജീവനക്കാരും ഉടമകളും അടങ്ങുന്ന വാട്‌സ്അപ്പ് ഗ്രൂപ്പാണ് യജ്ഞത്തില്‍ പങ്കാളികളാവുന്നത്. ഗ്രൂപ്പിലെ 40 ബസ്സുകളില്‍ 25 പ്രവാസി ഉടമകള്‍ ചേര്‍ന്ന് ഡീസലിന് സംഖ്യ കണ്ടെത്തിയാണ് മുഴുവന്‍ കലക്ഷനും ചികില്‍സാ സഹായത്തിനായി ചിലവിടുന്നത്. ഒമേഗ, സിഗ്മ, ബിടിസി, സില്‍വര്‍‌സ്റ്റോണ്‍, പുലരി, അഭിരാമി, അജ്‌വ, വൈറ്റ്‌റോസ് എന്നീ ബസുകളാണ് സഹായഹസ്തവുമായി രംഗത്ത് വന്നത്.
Next Story

RELATED STORIES

Share it