ജീവന്മരണ പോരാട്ടത്തിന് ആഴ്‌സനല്‍, ബയേണ്‍, യുവന്റസ്

മാഡ്രിഡ്/ ബെര്‍ലിന്‍: യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ മുന്‍ ജേതാക്കളായ ബയേണ്‍ മ്യൂണിക്ക്, യുവന്റസ് എന്നിവര്‍ക്ക് ഇന്നു ജീവന്‍മരണപോരാ ട്ടം. ഇംഗ്ലണ്ടില്‍ നിന്നുള്ള ആഴ്‌സനലിനും ഇന്നു വിധിദിനമാണ്. രണ്ടാംപാദ പ്രീക്വാര്‍ട്ടറില്‍ ബയേണും യുവന്റസും മുഖാമുഖം വരുമ്പോള്‍ ആഴ്‌സനല്‍ നിലവിലെ ചാംപ്യന്‍മാരായ ബാഴ്‌സലോണയുമായാണ് അങ്കം കുറിക്കുന്നത്.
ഹോംഗ്രൗണ്ടില്‍ കഴിഞ്ഞ മാസം 23നു നടന്ന ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ ബാഴ്‌സയോട് 0-2നു തോറ്റതിനാല്‍ ചുരുങ്ങിയത് മൂന്നു ഗോള്‍ മാര്‍ജിനിലെങ്കിലും ജയിച്ചെങ്കില്‍ മാത്രമേ ആഴ്‌സനലിനു ക്വാര്‍ട്ടറിലേക്കു മുന്നേറാനാവുകയുള്ളൂ. എന്നാല്‍ ബയേ ണ്‍- യുവന്റസ് ആദ്യപാദം 2-2 നു സമനിലയില്‍ കലാശിച്ചതിനാല്‍ ഇന്നു ജയിക്കുന്നവര്‍ ക്വാ ര്‍ട്ടറില്‍ ഇടംപിടിക്കും.
ബാഴ്‌സയ്‌ക്കെതിരായ ഒന്നാംപാദത്തില്‍ 0-2നു തോറ്റെങ്കിലും ആഴ്‌സനലിന്റെ പ്രകടനം മോശമായിരുന്നില്ല. ബാഴ്‌സയ്ക്കായിരുന്നു കളിയില്‍ മുന്‍തൂക്കമെങ്കിലും ആഴ്‌സനല്‍ ചില മികച്ച കൗണ്ടര്‍അറ്റാക്കുകള്‍ നടത്തി. മല്‍സരം ഗോള്‍രഹിതമായി കലാശിക്കുമെന്ന് കരുതിയെങ്കിലും അവസാന അരമണിക്കൂറിനിടെ സൂപ്പര്‍ താരം ലയണ ല്‍ മെസ്സിയുടെ ഇരട്ടഗോളുകള്‍ ആഴ്‌സനലിന്റെ താളംതെറ്റിക്കുകയായിരുന്നു.
സസ്‌പെന്‍ഷനെത്തുടര്‍ന്ന് പ്രമുഖ ഡിഫന്റര്‍ ജെറാര്‍ഡ് പിക്വെയ്ക്ക് ഇന്നു ബാഴ്‌സയ്ക്കായി കളിക്കാനാവില്ല.
അതേസമയം, ആദ്യപാദത്തില്‍ 0-2ന്റെ മികച്ച ജയം കൈയെത്തുംദൂരത്ത് നില്‍ക്കെയാണ് ബയേണ്‍ സമനില കൊണ്ടു തൃപ്തിപ്പെട്ടത്. അവസാന 25 മിനിറ്റിനിടെ രണ്ടു ഗോളുകള്‍ തിരിച്ചടിച്ച് യുവന്റസ് ബയേണിനു ജയം നിഷേധിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it