Flash News

ജീവനൊടുക്കിയ രോഹിത് വെമുലെയുടെ മൃതദേഹം പോലീസ് രഹസ്യമായി ദഹിപ്പിച്ചു

ഹൈദരാബാദ് : ജീവനൊടുക്കിയ ഹൈദരാബാദ് സര്‍വകലാശാല വിദ്യാര്‍ഥി രോഹിത് വെമുലെയുടെ മൃതദേഹം പോലീസ് രഹസ്യമായി ദഹിപ്പിച്ചതായി ആരോപണം. രോഹിതിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധിച്ച വിദ്യാര്‍ഥികളില്‍ നിന്ന് ബലമായി മൃതദേഹം പിടിച്ചെടുത്താണ് പോലീസ് രഹസ്യമായി സംസ്‌കാരം നടത്തിയത്.

[related]അടുത്ത ബന്ധുക്കള്‍ക്കും സഹപാഠികള്‍ക്കു പോലും കാണാന്‍ അവസരം നല്‍കാതെ മൃതദേഹം ഹൈദരാബാദിലെ ഒരു ശ്മശാനത്തില്‍ നടത്തുകയായിരുന്നു. സ്വദേശമായ ഉപ്പലില്‍ ആയിരിക്കും സംസ്‌കാരം നടക്കുക എന്നായിരുന്നു പോലിസ് നേരത്തേ അറിയിച്ചത്. ഇതനുസരിച്ച് സഹപാഠികളും ബന്ധുക്കളും ഉപ്പലിലേക്ക് ചെന്നപ്പോഴേക്കും അമ്പര്‍പേട്ടിലെ ശ്മശാനത്തില്‍ വച്ച് സംസ്‌കാരം നടന്നുകഴിഞ്ഞതായി അറിയിപ്പുണ്ടാവുകയായിരുന്നു. വിവരമന്വേഷിച്ച സഹപാഠികള്‍ക്ക് സംസ്‌കാരം നടന്നതിന്റെ തെളിവായി ശ്മശാനത്തിലെ രശീത് മാത്രമേ ലഭിച്ചുള്ളൂ. ഇത്തരമൊരു പ്രവൃത്തി പോലിസിന്റെ ഭാഗത്തു നിന്നുണ്ടായത് ഏറെ ദുരൂഹമാണെന്ന് സഹപാഠികള്‍ ആരോപിക്കുന്നു. സംസ്‌കാരം നടക്കുന്നതിനെക്കുറിച്ച് മാധ്യമങ്ങളില്‍ നിന്നു പോലും പോലിസ് വിവരങ്ങള്‍ മറച്ചുവെച്ചതായാണ് ആരോപണം.
Next Story

RELATED STORIES

Share it